മലപ്പുറം: ചെറുകാവില്‍ പര്‍ദയും നിഖാബും ധരിച്ച് പള്ളിയിലെത്തി ഇതര സംസ്ഥാന തൊഴിലാളി. ഇന്നലെ ജുമുഅ നമസ്‌കാരത്തിന്റെ സമയത്താണ് ഇയാള്‍ വേഷപ്രച്ഛന്നനായി റോട്ടിലിറങ്ങിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അസം സ്വദേശിയായ സമീഹുല്‍ ഹഖാണ് വേഷം മാറി പള്ളിക്കു പരിസരത്ത് എത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
വസ്ത്രങ്ങള്‍ മോഷണം പോയതിനാലാണ് പര്‍ദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് സമീഹുല്‍ ഹഖ് പൊലീസിനു മൊഴിനല്‍കി.