അഡ്ജസ്റ്റ്‌മെന്റുകള്‍ക്കു തയ്യാറെങ്കില്‍ നായിക വേഷം തരാം; സാധിക വേണുഗോപാല്‍ മനസ് തുറക്കുന്നു

Must Read

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരാമാണ് സാധിക വേണുഗോപാല്‍. അഭിനയരംഗത്തും മോഡലിങ്ങിലും കഴിവു തെളിയിച്ച വ്യക്തിയാണ് സാധിക വേണുഗോപാല്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അഡ്ജസ്റ്റ്‌മെന്റുകള്‍ക്കു തയാറെങ്കില്‍ നായിക വേഷം തരാമെന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം ‘നോ’ ആണ് പറഞ്ഞത്. ചിലപ്പോള്‍ ആ സിനിമയുടെ പ്രൊഡ്യൂസറോ, ഡയറക്ടറോ ഇതൊന്നും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. ഇടയില്‍ നില്‍ക്കുന്നവരാണ് ഇത്തരം ചോദ്യങ്ങളുമായി വിളിക്കുന്നത്. ഫോണിലൂടെയാണ് പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ കേട്ടിട്ടുള്ളത്. എനിക്ക് സിനിമ ഇല്ലെങ്കിലും ജോലി ചെയ്യാന്‍ പറ്റും. മാത്രമല്ല ഒരിടത്ത് യെസ് പറഞ്ഞാല്‍ പിന്നെ ഒരിക്കലും മറ്റൊരിടത്ത് നോ പറയാന്‍ പറ്റില്ല. നോ എന്നും, ഇത്തരം അനുഭവങ്ങള്‍ ഉണ്ടായെന്നും തുറന്നു പറയുന്നവരെ ആളുകള്‍ക്ക് പേടിയാണ്. പിന്നെ നല്ല സിനിമാക്കാരും നമ്മള്‍ പ്രശ്‌നക്കാരി ആണെങ്കിലോ എന്നു കരുതി വിളിക്കാതിരിക്കും, അങ്ങനെയും അവസരങ്ങള്‍ നഷ്ടപ്പെടും.’ – സാധിക പറയുന്നു.

‘അഡ്ജസ്റ്റ്‌മെന്റുകള്‍ക്കു വിളിക്കുന്നതിനു പിന്നില്‍ എന്റെ ഫോട്ടോഷൂട്ടുകള്‍ ഒരു പരിധി വരെ കാരണമായേക്കാം. മോഡലിംഗ് പണ്ടു മുതല്‍ക്കേ എന്റെ പാഷനാണ്. അതു വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. എന്റെ ഫോട്ടോ കണ്ട് എന്റെ സ്വഭാവം ഇതാണ് എന്നൊരു ചിന്ത ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെ തോന്നിയാല്‍ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്.’ സാധിക പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This