കോഴിക്കോട് ജീപ്പിലേക്ക് ബോംബെറിഞ്ഞു; ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്; രണ്ട് പേര്‍ക്ക് പരിക്ക്; പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യം

Must Read

കോഴിക്കോട്: ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു പുലര്‍ച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുനേരെയായിരുന്നു ബോംബേറ്. ഇന്നലെ പുവ്വാട്ടുപറമ്പില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ജീപ്പ്. ഇവരെ പിന്തുടര്‍ന്നെത്തിയ മറ്റൊരു വിഭാഗം ജീപ്പ് ആക്രമിക്കുകയും ബോംബെറിയുകയുമായിരുന്നു.

രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു ജീപ്പിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാണു പരിക്കേറ്റത്. ജീപ്പിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജീപ്പ് കത്തിനശിക്കുംമുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന ടാക്സി-ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തീയണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

അക്രമികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് ബോംബേറിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This