അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികള്‍; അച്ഛന്‍ മകളെ കെട്ടിപ്പിടിച്ചതിനെ വിമര്‍ശിക്കുന്നവരോട് സിന്ധു

Must Read

നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം മലയാളികള്‍ക്ക് സുപരിചിതമാണ്. തങ്ങളുടെ യാത്രകളെക്കുറിച്ചും ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളുമെല്ലാം സിന്ധുവും മക്കളും തങ്ങളുടെ ചാനലുകളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇളയമകള്‍ ഹന്‍സികയുടെ പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സിന്ധു കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മനോഹരമായ വീഡിയോ വൈറലായി മാറുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോയില്‍ കൃഷ്ണ കുമാര്‍ മകള്‍ ഹന്‍സികയെ കെട്ടിപ്പിടിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികളെ ചൊടിപ്പിച്ചത്. കേട്ടാലറയ്ക്കുന്ന വാക്കുകളോടെയായിരുന്നു ഇവരുടെ അധിക്ഷേപം. ഇപ്പോഴിതാ സിന്ധു കൃഷ്ണയും വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇത്തരക്കാര്‍ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികളാണെന്നായിരുന്നു സിന്ധുവിന്റെ പ്രതികരണം.

തന്റെ വീഡിയോയ്ക്ക് മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് സിന്ധു നല്‍കിയ മറുപടി ഇങ്ങനെ.

”നിങ്ങളില്‍ മിക്കവര്‍ക്കും ജീവിതം ഒരു ദുരന്തമായിരിക്കണം അല്ലേ. നിങ്ങളുടെ ചിന്തകള്‍ തെളിച്ചമുള്ളതാകട്ടെ. ഈ മെസേജോ ബാക്കിയുള്ള മറുപടികളോ ഞാന്‍ ഡിലീറ്റ് ചെയ്യണില്ല. ഇത് ഒട്ടുമിക്ക മലയാളികളുടേയും മനോഭാവത്തിന്റെ തെളിവ് മാത്രമാണ്. നിങ്ങള്‍ക്കെല്ലാം ഒരു കൂപ്പുകൈ മാത്രം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മകളെ അച്ഛന്‍ കെട്ടിപ്പിടിച്ചപ്പോള്‍ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്യാന്‍ എക്സ്ട്രാ ഓര്‍ഡിനറി തലച്ചോറുമായി വന്ന എല്ലാവര്‍ക്കും നമസ്‌കാരം. അത്തരക്കാര്‍ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികള്‍ മാത്രമാണ്” എന്നായിരുന്നു സിന്ധുവിന്റെ പ്രതികരണം.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This