മേയറാകാൻ ഡിസിസി പ്രസിഡന്റ്‌ പണം ആവശ്യപ്പെട്ടു..നിജി ജസ്റ്റിൻ മേയർ ആയത് കെ സി വേണുഗോപാൽ ഗ്രൂപ്പ് നേതാക്കൾക്ക് പണം നൽകിയാണെന്ന അഭ്യൂഹം ഉണ്ട്; ആരോപണവുമായി ലാലി

Must Read

തൃശ്ശൂർ: മേയർ സ്ഥാനാർത്ഥിയായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ​ഗുരുതര ആരോപണങ്ങളുമായി കോൺ​ഗ്രസ് നേതാവ് ലാലി ജെയിംസ്. കോർപറേഷൻ മേയറാകാൻ ഡിസിസി പ്രസിഡന്റ്‌ പണം ആവശ്യപ്പെട്ടതായി കോൺ​ഗ്രസ് ക‍ൗൺസിലർ ലാലി ജെയിംസ്‌. മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജെയിംസ്‌ പണപ്പെട്ടിയുമായി കോൺഗ്രസ്‌ നേതാക്കളെ കണ്ടെന്നും പണമില്ലാത്തതിനാലാണ്‌ താൻ തഴയപ്പെട്ടതെന്നും ലാലി ആരോപിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ​ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്. കെ സി വേണു​ഗോപാലിൻ്റെ ​ഗ്രൂപ്പിൽപ്പെട്ട തൃശ്ശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി പോകുന്നത് കണ്ടതായും ആരോപണമുണ്ടെന്ന് ലാലി ജെയിംസ് കൂട്ടിച്ചേർത്തു. മേയർ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചു.

വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാർട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളിൽ നിജി ജസ്റ്റിൻ ഉണ്ടായിരുന്നോ എന്നും ലാലി ജെയിംസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചു. പാർട്ടിയ്ക്ക് വേണ്ടി പതിറ്റാണ്ടുകളായി താൻ സമരമുഖത്ത് സജീവമാണ്. ആദ്യ ടേമിലെങ്കിലും മേയറാകണമെന്ന് ആ​ഗ്രഹം പറഞ്ഞെങ്കിലും പാർട്ടി അത് നിഷേധിച്ചുവെന്നും ലാലി വ്യക്തമാക്കി. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും തൻ്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകില്ലെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും ലാലി പറഞ്ഞു. മേയർ തെരഞ്ഞെടുപ്പിനുള്ള പാർട്ടി വിപ്പ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും ലാലി കൂട്ടിച്ചേർ‌ത്തു.

‘മാത്യു കുഴൽനാടൻ എംഎൽഎ നിജി ജസ്റ്റിന് വേണ്ടി സംസാരിച്ചു എന്ന് പറയുന്നു. അവർ യൂത്ത് കോൺ​ഗ്രസിൽ ഒരുമിച്ച് പ്രവർത്തിച്ചു’വെന്നും പറയുന്നു എന്നും ലാലി പ്രതികരിച്ചു. ദീപാ ദാസ് മുൻഷി നിജി ജസ്റ്റിനായി പറഞ്ഞു എന്ന് പറയുമ്പോൾ ഇവിടെ നിന്നാണ് അങ്ങോട്ട് വഴിവെട്ടി കൊടുത്തതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ലാലി വ്യക്തമാക്കി. കെ സി വേണു​ഗോപാൽ ​ഗ്രൂപ്പിൻ്റെ ​ഗ്രൂപ്പ് യോ​ഗം നടക്കുന്നത് നിജിയുടെ വീട്ടിലാണെന്ന് കേട്ടിട്ടുണ്ടെന്നും ലാലി വെളിപ്പെടുത്തി.

നാല് തവണ കൗൺസിലറായി വിജയിച്ച ലാലി ജെയിംസിൻ്റെ പേര് കൗൺസിലർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഡോ. നിജി ജസ്റ്റിനെയാണ് കോൺ​ഗ്രസ് മേയർ സ്ഥാനത്തേയ്ക്ക് പരി​ഗണിച്ചത്. ഇതിന് പിന്നാലെയാണ് ​ഗുരുതര ആരോപണവുമായി ലാലി ജെയിംസ് രം​ഗത്തെത്തിയിരിക്കുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This