ലത മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരം ; വെന്റിലേറ്ററിലേക്ക് മാറ്റി

Must Read

ഇന്ത്യയുടെ പ്രിയ ഗായിക ലത മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരം. നിലനില്‍ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഐസിയുവില്‍ അവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നില ഗുരുതരമാണെന്നും ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നുമാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീക് സംദാനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസാദ്യമാണ് 92 വയസ്സുകാരിയായ ലത മങ്കേഷ്‌കറെ മുംബൈ ബ്രീച്ച് കാന്‍ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡിനൊപ്പം പിന്നാലെ ന്യുമോണിയയും കണ്ടെത്തി. എന്നാല്‍ ജനുവരി 30 ഓടെ കൊവിഡില്‍ നിന്നും ന്യുമോണിയയില്‍ നിന്നും മുക്തയായിരുന്നു. തുടര്‍ന്നും ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്ന ലത മങ്കേഷ്‌കറെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരിക്കുകയാണെന്നും ബോധാവസ്ഥയിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ഏതാനും ദിവസങ്ങള്‍ മുന്‍പ് അറിയിച്ചിരുന്നു. നില മെച്ചപ്പെട്ടിരുന്നെങ്കിലും ആരോഗ്യസ്ഥിതി പൂര്‍ണ്ണമായും മെച്ചപ്പെടാനായുള്ള കാത്തിരിപ്പിലായിരുന്നു ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍. ലത മങ്കേഷ്‌കറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായാണ് അടുത്ത സുഹൃത്തായ അനുഷ ശ്രീനിവാസനും നേരത്തെ അറിയിച്ചിരുന്നത്

Latest News

കേരളം സർക്കാർ പരാജയമെന്ന് സിപിഎം!..വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിനെ സ്വാഗതം ചെയ്‌തുകൊണ്ട് പാർട്ടി.കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമമെന്ന് ലത്തീൻ അതിരൂപത

തിരുവനന്തപുരം: കേരളത്തിലെ പിണറായി സർക്കാരിന്റെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് സമ്മതിച്ച് സിപിഎം. വിഴിഞ്ഞം സമരത്തെ നേരിടാൻ ആഭ്യന്തര വകുപ്പിന് കഴിവില്ല എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് കേന്ദ്ര...

More Articles Like This