ബിഗ് ബോസ് വീട്ടില്‍ ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ദില്‍ഷ ബിഗ് ബോസ് വീട്ടില്‍ വന്ന സമയം ആദ്യം കിടന്നത് ജാസ്മിനൊപ്പം ആണെന്നും ജാസ്മിന് ഒരു സ്വവര്‍ഗ്ഗ അനുരാഗി ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ദില്‍ഷ വ്യക്തമാക്കി.അന്ന് വീട്ടില്‍ ഉണ്ടായിരുന്ന പലരും എന്ന് ചോദിച്ചിരുന്നതായി ദില്‍ഷ പറഞ്ഞു. ആ ചോദ്യത്തിന് ശേഷം താന്‍ ജാസ്മിനെ കെട്ടിപിടിച്ചാണ് കിടന്നിരുന്നതെന്നും ദില്‍ഷ വ്യക്തമാക്കി.
നമ്മള് അവരെ കൂടെയാണ് നിര്‍ത്തേണ്ടത് അകറ്റി അല്ല നിര്‍ത്തേണ്ടത് അവരെ കംഫര്‍ട്ടബിള്‍ ആകുകയാണ് ചെയ്യേണ്ടത്’ ബ്ലെസ്ലിയോട് ദില്‍ഷ പറഞ്ഞു. കവിഞ്ഞ ദിവസത്തെ കാള്‍ സെന്റര്‍ ടാസ്ക്കില് ലക്ഷ്മി പ്രിയയും റിയാസും തമ്മിലുള്ള സംഭാഷണത്തില്‍ ഇതേകുറിച്ചെല്ലാം പ്രതിപാദിക്കുകയുണ്ടായി.
കുലസ്ത്രീഎന്ന വാക്കില്‍ നിന്നുമാണ് തുടങ്ങിയതെങ്കിലും അത് പിന്നെ റിയാസിന്റെയും ലക്ഷ്മിപ്രിയയുടെയും വ്യക്തിപരമായ കാര്യങ്ങളിലേക്കും കടക്കുകയായിരുന്നു. റിയാസ് ബിഗ്ബോസ് വീട്ടില്‍ വന്ന സമയം തന്റെ ജെന്‍ഡര്‍ വ്യക്തമാക്കാന്‍ തയാറായിരുന്നില്ല.
തന്നെ പലരും പലപ്പോഴും കളിയാക്കിയിട്ടുണ്ടെന്നും അപ്പോഴെല്ലാം തനിക്കും തന്റെ മാതാപിതാക്കള്‍ക്കും വിഷമം തോന്നിയിട്ടുണ്ടെന്നുമെല്ലാം റിയാസ് ബിഗ്ബോസ് വീട്ടില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ കുറിച്ചെല്ലാം ലക്ഷ്മിപ്രിയ ടാസ്കിനിടെ സംസാരിച്ചു. റിയാസിനെ പ്രകോപിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്ത് തന്നെ ആയാലും ദില്‍ഷ പറഞ്ഞ വാക്കുകള്‍ക്ക് പ്രേക്ഷകരുടെ നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.എല്ലാവരെയും ഒരു പോലെ സ്നേഹിക്കാന്‍ കാണിക്കുന്ന ദില്‍ഷയുടെ മനസാണ് തങ്ങള്‍ക്ക് ഇഷ്ട്ടപെട്ടതെന്ന് ആരാധകര്‍ പറയുന്നു.
സ്വവര്‍ഗ അനുരാഗത്തെ അംഗീകരിക്കാന്‍ മടിയുള്ള ഒരു സമൂഹമാണ് ഇപ്പോഴും കേരളത്തിലുള്ളത്. ആളുകളുടെ യാഥാസ്ഥിതിക ചിന്താഗതികള്‍ പതിയെ മാറിവരുന്ന ഇക്കാലത്ത് അതിന്റെ അനുരണനങ്ങള്‍ ബിഗ്ബോസ് സീസണ് ഫോറിലുമുണ്ടായി.
എന്നാല്‍ സ്വവര്‍ഗാനുരാഗികളും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവകാശം ഉള്ളവര്‍ ആാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ അത്തരത്തിലുള്ള മൂന്ന് മത്സരാര്‍ത്ഥികളെ ഉള്‍പെടുത്താന്‍ അധികൃതര്‍ക്ക് ഉണ്ടായ പ്രചോദനം.പുറത്തെ സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പാണ് ബിഗ്ബോസ് വീട് അതുകൊണ്ട് തന്നെ വീട്ടിനുള്ളില്‍ എല്ലാ തരത്തിലുള്ള മനുഷ്യര്‍ക്കും സ്ഥാനം ഉണ്ട്.