അയര്‍ലണ്ടില്‍ വീട്ടിലിരുന്ന് കപ്പല്‍ ഓടിക്കുന്ന കപ്പിത്താൻ; Remotedly Operated Ship ന്റെ ക്യാപ്റ്റന്‍ മലയാളി റെനി ജോസഫ്

Must Read

അയര്‍ലണ്ടില്‍ വീട്ടിലിരുന്ന് കപ്പല്‍ ഓടിക്കുന്ന വ്യക്തിയാണ് Capt. Reny Joseph QFA. Remotedly Operating സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തില്‍ കപ്പലൊടിക്കുന്ന ആദ്യ മലയാളിയാണ് കോട്ടയംക്കാരന്‍ റെനി ജോസഫ്.Uncrewed Surface Vessels (USVs) ഉപയോഗിച്ച് സമുദ്ര പഠനം നടത്തുന്ന XOCEAN എന്ന കമ്പനിയിലാണ് റെനി ജോസഫ് ജോലി ചെയ്യുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Offshore Dynamic Positioningvessels[DSVS, ROVS, Cable Laying vessel,MPSVs & AHTS]Passenger ships, & Main Fleet [Bulk carriers, VLCC & General cargo ships തുടങ്ങി വിവിധ തരം കപ്പലുകളില്‍ റെനിക്ക് പ്രവര്‍ത്തിപരിചയമുണ്ട്.അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി XOCEAN ന്റെ ഭാഗമായാണ് ക്യാപ്റ്റന്‍ റെനി ജോലി നോക്കുന്നത്. നാവികരില്ലാതെ വിദൂരമായി ഓപ്പറേറ്റ് ചെയ്യുന്ന കപ്പലുകളാണ് ഇവ. വെള്ളത്തിനടിയിലുള്ള സീബെഡ് സ്റ്റഡിയാണ് ചെയ്യുന്നത്. കപ്പലില്‍ നിന്നുള്ള വിവരങ്ങള്‍ ഉപഗ്രഹ സഹായത്തോടെ അവലോകനം ചെയ്യും.

ലോകത്തില്‍ ഏകദേശം 4 കമ്പനികള്‍ മാത്രമാണ് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്. ആളില്ലാ കപ്പല്‍ എന്ന ആശയത്തിന്റെ പ്രാരംഭ ദിശയില്‍ പല പരിമിതികളും ഈ ജോലിക്ക് നേരിടേണ്ടി വരുന്നുണ്ട്. ഷിപ്പിങിന്നോടുള്ള കൗതുകവും താല്പര്യവുമാണ് ഈ ജോലിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ 5 വര്‍ഷമായി വിവിധ കപ്പലുകളില്‍ ക്യാപ്റ്റനായി ജോലി ചെയ്തു വരികയായിരുന്നു റെനി. 2018ലാണ് റെനി കുടുംബത്തോടൊപ്പം അയര്‍ലണ്ടില്‍ എത്തുന്നത്.

പാലാ അരീക്കരക്കരയില്‍ റിട്ടയേര്‍ഡ് അധ്യാപകരായ പുത്തന്‍പുരക്കല്‍ ജോയ് സാറിന്റെയും എല്‍സി ടീച്ചറിന്റെയും മകനാണ് റെനി ജോസഫ് പുത്തെന്‍പുരക്കല്‍. അരീക്കര സെന്റ് റോക്കിസ് UP സ്‌കൂളിലും ഉഴവൂര്‍ OLHHS ലുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കടുത്തുരുത്തി ഈലക്കാട്ട് ജോസ് മാത്യുവിന്റെ മകള്‍ റീന ജോസ് ആണ് റെനിയുടെ ഭാര്യ .

 

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This