തലസ്ഥാനത്തെ ഗൂണ്ടാസംഘത്തിന് ഒപ്പം യൂണിഫോമില്‍ മദ്യപാനവും ആഘോഷവും; പോത്തന്‍കോട് സ്‌റ്റേഷനിലെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

Must Read

ഗുണ്ടാ സംഘത്തിനൊപ്പം യൂണിഫോമില്‍ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. മദ്യവിരുന്നിന്റെ ചിത്രങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് നടപടി.

കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളായവരാണ് ജിഹാനൊപ്പം മദ്യപാന സംഘത്തിലുണ്ടായിരുന്നത്. അടുത്തിടെ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂര്‍പ്പാറ കുട്ടിനാണ് പൊലീസുകാരന് മദ്യസത്കാരമൊരുക്കിയത്. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസമാണ് മദ്യസത്കാരമെന്നാണ് വിവരം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂണിഫോമില്‍ ഗുണ്ടകളുമായി മദ്യസത്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐജി നിശാന്തിനിക്ക് ചിലര്‍ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. ജിഹാന്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് മറ്റ് അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗണ്‍ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശനല്‍കിയതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This