ഗതാഗത നിയമം ലംഘിക്കാന്‍ വരട്ടെ, ഇനി, എല്ലാം ക്യാമറ വലയത്തില്‍

Must Read

റോഡിലിറങ്ങിയാല്‍ സര്‍വ നിയങ്ങളും കാറ്റില്‍ പറത്തുന്ന ഡ്രൈവര്‍മാര്‍ കരുതിയിരുന്നോ, ഇനിയെല്ലാം ക്യാമറയില്‍ പതിയും. പിന്നാലെ നിയമത്തിന്റെ പിടിവീഴും.

സംസ്ഥാനത്ത്​ ദേശീയ, സംസ്ഥാന പാതകളിലും പ്രധാനറോഡുകളിലും സ്ഥാപിച്ച ക്യാമറകളില്‍ 90 ശതമാനവും ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഇതോടെ, അപകടങ്ങള്‍ വലിയ തോതില്‍ കുറക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

235കോടി രൂപ ചെലവില്‍ 726 ക്യാമറകളാണ്​ മോട്ടോര്‍ വാഹനവകുപ്പിനു കെല്‍ട്രോണ്‍ കൈമാറിയിരിക്കുന്നത്. ഹെല്‍മെറ്റ്​, സീറ്റ്​ബെല്‍റ്റ്​ എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്ബോള്‍ മൊബൈലില്‍ സംസാരിക്കുക, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്രചെയ്യുക, അപകടകരമായി ഓടിക്കല്‍ എന്നിവ പിടികൂടാനാണ്​ 700 നിര്‍മ്മിത ബുദ്ധി ക്യാമറകള്‍. മൂന്നിലെ രണ്ടുപേരും സീറ്റ്​ ബെല്‍റ്റ്​ ധരിച്ചില്ലെങ്കിലും ക്യാമറ പിടിക്കും. ഇതെപോലെ ഹെല്‍മെറ്റും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിതവേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസില്‍ ചാക്കയിലും ഇന്‍ഫോസിസിന്‍റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും സിഗ്​നലുകള്‍ തെറ്റിക്കുന്നവര്‍ക്കായി ജംങ്​ഷനുകളില്‍ 18 ക്യാമറകളും തയ്യാറാണ്​. മോട്ടോര്‍ വാഹനവകുപ്പപിന്‍റെ വാഹനത്തില്‍ സ്വയം പ്രവര്‍ത്തിക്കുന്ന നാലുക്യാമറ സംവിധാനങ്ങളുണ്ടാവും. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തില്‍ പോകുന്ന വണ്ടിയുടെ ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ കണ്‍ട്രോള്‍റൂമിലേക്ക്​ അയക്കും. നിലവില്‍ മോട്ടോര്‍ വാഹനവകുപ്പിനുള്ളള ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ വേണം.

വാഹനത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഒഴികെയുള്ളവയെല്ലാം പ്രവര്‍ത്തിക്കുന്നത്​ സൗര്‍ജോര്‍ജത്തിലാണ്​. 4ജി കണക്ടിവിറ്റി സിമ്മിലാണ്​ കൈമാറ്റം. എല്ലാ വാഹനങ്ങളെലും ക്യാമറ ബോക്​സിലുള്ള വിഷ്വല്‍ പ്രൊസസിങ്​ യൂണിറ്റ്​ വിശകലനം ചെയ്യും. ചിത്രങ്ങളും പകര്‍ത്തും. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്‍റെ ഫോട്ടോയും മോട്ടോര്‍ വാഹനവകുപ്പിന്‍റെ കണ്‍​ട്രോള്‍റൂമിലേക്ക്​ അയക്കും. ആറുമാസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇതില്‍ സംവിധാനമുണ്ട്​. ഓരോവര്‍ഷം കഴിയും തോറും റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ക്യാമറ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This