കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇ-കൊമേഴ്‌സിലൂടെ ആഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനായി ഈ വര്‍ഷം ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വസ്ത്രങ്ങള്‍, വജ്രം-രത്‌നക്കല്ലുകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള രാസവസ്തുക്കള്‍, സ്റ്റീല്‍ സ്‌ക്രാപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, മുതലായവയ്ക്ക് വിലകുറയും.
കുട, ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടും. ഇന്ധനവിലയും ഉയരും. എഥനോള്‍ ചേര്‍ക്കാത്ത ഇന്ധനത്തിന് 2 രൂപ അധിക എക്‌സൈസ് തീരുവ ഉണ്ടായിരിക്കും. എഥനോള്‍ മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ബ്ലെന്‍ഡ് ചെയ്യാത്ത ഇന്ധനങ്ങള്‍ക്ക് എക്‌സൈസ് നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. ബ്ലെന്‍ഡഡ് ഇന്ധനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പരിസ്ഥിതിക്ക് വലിയ തോതില്‍ കോട്ടമുണ്ടാക്കാത്തതാണ് ബ്ലെന്‍ഡഡ് ഇന്ധനം. ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
അല്ലാത്തവയ്ക്കാണ് ലിറ്ററിന് രണ്ടു രൂപ നികുതി കൂട്ടിയിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക. എഥനോള്‍ ചേര്‍ത്ത ഇന്ധനമാണ് ബ്ലെന്‍ഡ് ചെയ്തത്. പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഇത്തരം ഇന്ധനത്തിന്റെ ഉപയോഗം കൂട്ടാനാണ് തീരുമാനം. ബ്ലെന്‍ഡ് ചെയ്യാത്ത ഇന്ധനം ക്രൂഡ് ഇറക്കുമതിയുടെ ചെലവ് കൂട്ടാന്‍ കാരണമാണ്.
ആദായ നികുതി ഘടനയില്‍ കാര്യമായ മാറ്റം ബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ല. തെറ്റുകള്‍ തിരുത്തി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് രണ്ട് വര്‍ഷത്തെ സമയം അനുവദിക്കും. അധിക നികുതി നല്‍കി മാറ്റങ്ങളോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ആദായ നികുതി നിരക്കില്‍ മാറ്റമില്ലെങ്കിലും ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്താനാണ് തീരുമാനം. വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ഏര്‍പ്പെടുത്തി.