ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തന്റെ കൈയില്‍ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയ്ക്ക് കൈമാറി . ഈ ഫോണില്‍നിന്ന് 2,000 കോളുകള്‍ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയ്ക്ക് കൈമാറിയത്.
അതേസമയം ദിലീപ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയ ഫോണുകളെല്ലാം പരിശോധിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് മുദ്രവെച്ച കവറില്‍ ദിലീപ് രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിച്ച ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ ഫോണുകള്‍ സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.