കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായി; പദവിയില്ലാതെയും പ്രവര്‍ത്തിക്കും; നിരാശയും പ്രതിഷേധവും പരസ്യമാക്കി ചെന്നിത്തല

Must Read

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പരസ്യ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ ചില പൊരുത്തക്കേടുകള്‍ തോന്നി. രണ്ടു പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയില്‍ തന്നെ വീണ്ടും നിയമിച്ചപ്പോഴാണ് അസ്വാഭാവിക തോന്നിയത്. പാര്‍ട്ടി മുമ്പ് ഒരുപാട് ഉത്തരവാദിത്തങ്ങളും പദവികളും നല്‍കിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ 2 വര്‍ഷമായി ഒരു പാര്‍ട്ടി പദവിയിലുമില്ല. എന്നിട്ടും സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് ഞാന്‍ നേതൃത്വം നല്‍കി. ഒരു പദവിയും ഇല്ലെങ്കിലും അത് തുടരും. പ്രവര്‍ത്തക സമിതിയുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് തീരുമാനം എന്നും ചെന്നിത്തല പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This