മുഖ്യമന്ത്രി പിണറായി വിജയയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടിവരും .വിധി വരാനിരിക്കുന്ന അഞ്ച് ലോകായുക്ത അഴിമതിക്കേസുകളിൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനുമെതിരേ ഉന്നയിച്ച ആരോപണങ്ങൾ ലോകായുക്ത ശരി വയ്ക്കുമെന്നും സർക്കാർ നിലംപൊത്തുമെന്നും മനസിലായി. പിണറായി വീഴുമെന്നുറപ്പായി.മുഖ്യമന്ത്രിയും സിപിഎമ്മും നെട്ടോട്ടത്തിൽ.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍.ബിന്ദുവിനും എതിരായ പരാതികള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ടി. ജലീൽ ബന്ധുനിയമനക്കേസിൽ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നും ലോകായുക്ത വിധിച്ചിരുന്നു.
രാജി ഒഴിവാക്കാൻ ജലീൽ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. ഭേദഗതി വരുന്നതോടെ, സമാന സാഹചര്യത്തിൽ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാൻ സാധിക്കും.ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കിൽ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കാം.
സർക്കാരിനെതിരേ നിലവിൽ ലോകായുക്തയിൽ നില നിൽക്കുന്ന ചില കേസുകൾ ശക്തമാണെന്ന് മുൻകൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന് വിമർശനങ്ങൾ ഉയർന്ന് കഴിഞ്ഞു. അഴിമതി തെളിഞ്ഞാലും സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കും വിധി നടത്തിപ്പ് എന്നത് ലോകായുക്തയുടെ പ്രാധാന്യം തന്നെ ഇല്ലാതെയാക്കും.