ആൺകുട്ടികളെ പീഡിപ്പിച്ചതിന് മദ്രസ അധ്യാപകനെതിരെ പോക്സോ; കേസ് ഒതുക്കാൻ പ്രമുഖർ, മാതാപിതാക്കൾക്ക് സമ്മർദ്ദം

Must Read

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ പോക്ക്‌സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായ സംഭവത്തില്‍ ഇരകളുടെ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം എന്ന് പരാതി. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ മൊഴിമാറ്റാന്‍ ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വളാഞ്ചേരിയില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡന വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചത് മുതല്‍ പല കോണുകളില്‍ നിന്നും സമ്മര്‍ദം തുടങ്ങിയെന്ന് ഇരകളുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഹബീബിനെതിരെ കൂടുതല്‍ കുട്ടികള്‍ നേരത്തെയും പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാല്‍ സമ്മര്‍ദം മൂലം പലരും പിന്മാറി എന്നാണ് ആരോപണം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This