മാഗി കുട്ടികള്‍ക്ക് കൊടുക്കരുത്; രണ്ടു മിനിട്ടില്‍ രോഗി ആക്കുന്ന മാജിക്കാണ് മാഗി

Must Read

മാഗി നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി. ഞെട്ടിയത് പക്ഷെ ഇത് കുറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തെങ്കിലും രോഗം വരുമോ എന്നോര്‍ത്തിട്ടല്ല.മറിച്ച്‌, ഇനി രണ്ടു മിനിട്ടിനുള്ളില്‍ പുഴുങ്ങി പിള്ളേര്‍ക്ക് എന്ത് കൊടുക്കുമോ എന്നാലോചിച്ചിട്ടാണ്.എന്തായാലും മാഗി ഇന്ത്യയില്‍ നിരോധിച്ചില്ല.അതിന്റെ പിന്നാമ്ബുറങ്ങളിലേക്ക് കടക്കുന്നുമില്ല.പക്ഷെ കുട്ടികളിലെ മലബന്ധത്തിന് പ്രധാന കാരണം അമ്മമാര്‍ക്ക് മാഗിയോടുള്ള ഈ ‘ബന്ധ’മാണെന്ന് മാത്രം മനസ്സിലാക്കുക. മാഗിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ജീവിതകാലം മുഴുവന്‍ മാഗി കഴിക്കുമോ? ഇത്‌ ആരോഗ്യത്തിന്‌ നല്ലതാണോ? എല്ലാ ദിവസവും മാഗി കഴിക്കുന്ന എന്റെ കുട്ടിക്ക്‌ എന്ത്‌ സംഭവിക്കും? ഇങ്ങനെ വിവിധ ചോദ്യങ്ങള്‍ പലരുടെയും മനസില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ടാവും.2 മിനിറ്റ് കൊണ്ട് ഇന്ത്യക്കാരെ കീഴടക്കിയ മാഗിയുടെ ഗുണം രണ്ടു മിനിറ്റിൽ തയ്യാറാക്കാം എന്നതാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാഗിയില്‍ അടങ്ങിയിരിക്കുന്ന ലെഡ്‌ ഹാനികരമായ പദാര്‍ത്ഥമാണ്‌.ശരീരം ഇതിനെ ആഗിരണം ചെയ്‌താല്‍ ദീര്‍ഘകാലത്തില്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകും.ദഹനപ്രക്രിയ താറുമാറാക്കും. തലച്ചോര്‍, വൃക്ക , പ്രത്യുത്‌പാദനം എന്നിവയെ ഇവ പ്രതികൂലമായി ബാധിക്കും.ഒരു പാക്കറ്റ്‌ മാഗിയില്‍ 17 എംഎം ലെഡിന്റെ അംശമാണ്‌ യുപിയിലെ ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പ്രഥമ പരിശോധനയില്‍ കണ്ടെത്തിയത്‌.മനുഷ്യരുടെ ഭക്ഷണത്തില്‍ അനുവദനീയമായ അളവായ 0.01 പിപിഎമ്മിലും വളരെ കൂടുതലാണിത്‌.ലെഡ്‌ അടങ്ങിയ മാഗി കഴിക്കുന്നതിലൂടെ മസ്‌തിഷ്‌ക പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ കുട്ടികള്‍ക്ക്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ ശരീരം വേഗം ഇവ ആഗിരണം ചെയ്യും എന്നതിലാണിത്‌.

ഒരു പായ്‌ക്കറ്റ്‌ മാഗിയില്‍ അടങ്ങിയിട്ടുള്ള എംഎസ്‌ജിയുടെ യഥാര്‍ത്ഥ അളവ്‌ എത്രയാണന്ന്‌ ഇത്രയും നാളായി ആര്‍ക്കും അറിയില്ല.നാഡി സബന്ധമായ രോഗങ്ങള്‍, തലവേദന, കരള്‍ വീക്കം എന്നിവയ്‌ക്കെല്ലാം എംഎസ്‌ജി കാരണമാകാം.മെറ്റബോളിക്‌ സിന്‍ഡ്രോമിനും പൊണ്ണത്തടിക്കും ഉള്ള സാധ്യത ഇത്‌ ഉയര്‍ത്തും.ലെഡിന്റെയും എംഎസ്‌ജിയുടെയും ദീര്‍ഘകാല ഫലങ്ങളില്‍ ഒന്നാണ്‌ അര്‍ബുദം.ലെഡും എംഎസ്‌ജിയും അടങ്ങിയ മാഗി ദിവസവും കഴിക്കുന്നത്‌ അര്‍ബുദ സാധ്യത ഉയര്‍ത്തും.

സംസ്‌കരിച്ച മാവ്‌ അല്ലെങ്കില്‍ മൈദ എന്നിവയില്‍ നിന്നാണ്‌ മാഗി നിര്‍മ്മിക്കുന്നത്‌, ഇത്‌ എളുപ്പം ദഹിക്കില്ല.കൂടാതെ ഇതില്‍ കേടാകാതിരിക്കാനുള്ള പദാര്‍ത്ഥങ്ങളും ചേര്‍ത്തിട്ടുണ്ട്‌.സോഡിയം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവയും ആരോഗ്യത്തിന്‌ ഗുണകരമല്ല.ഇത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനുള്ള സാധ്യത ഉയര്‍ത്തും.മുതിര്‍ന്നവരാണെങ്കില്‍ പതിനഞ്ച്‌ ദിവസത്തിന്‌ ഒരിക്കല്‍ മാഗി കഴിക്കാം.ആരോഗ്യത്തിന്‌ ഗുണകരമാകുന്ന ഒന്നും ഇല്ലാത്തതിനാല്‍ ദിവസവും കഴിക്കുന്നത്‌ ഒഴിവാക്കുക.

പ്രഭാത ഭക്ഷണമായി ഒരിക്കലും മാഗി കഴിക്കരുത്‌.പ്രത്യേകിച്ച്‌ കുട്ടികള്‍.കാരണം ഇവയില്‍ മൈദ പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്‌. ഇവ ദഹിക്കാന്‍ എളുപ്പമല്ല.ദിവസം തുടങ്ങാന്‍ ആവശ്യമായ ഊര്‍ജം ഇതില്‍ നിന്നും ലഭിക്കില്ല എന്ന് മാത്രമല്ല മലബന്ധം പോലുള്ള അസുഖങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യും.കുട്ടികള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ ഉച്ചഭക്ഷണത്തിന്‌ ശേഷമോ നാലു മണിക്കോ മാഗി നല്‍കാം.മാസത്തില്‍ ഒന്നോരണ്ടോ തവണ മാത്രം!!

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This