ലണ്ടന്‍: മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ലണ്ടനില്‍. സ്റ്റേജ് ഷോയുമായല്ല, മറിച്ച് അനുകമ്പയുടെ മാന്ത്രികച്ചെപ്പുമായാണ് മുതുകാടിന്റെ വരവ്. ഈസ്റ്റ് ലണ്ടനിലെ മാനോര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഹൗസില്‍ (671, Romford Road, Manor Park, E12 5AD) ‘കട്ടന്‍ കാപ്പിയും കവിതയും’ എന്ന സാസ്‌കാരിക കൂട്ടായ്മയുടെ അതിഥിയായാണ് ഗോപിനാഥ് മുതുകാട് എത്തുന്നത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഒക്ടോബര്‍ എട്ടിന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കേരളഹൗസില്‍ എത്തുന്ന മജീഷ്യന്‍ മുതുകാട് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതുവഴി അദ്ദേഹം സമൂഹത്തില്‍ വരുത്തിയ വിസ്മയിപ്പിക്കുന്ന മാറ്റങ്ങളെക്കുറിച്ചും സംസാരിക്കും. മുതുകാടുമായുള്ള ഈ ആശയവിനിമയത്തിലേക്ക് പ്രവേശനം സജന്യമാണ്.