പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

Must Read

പാലക്കാട് : മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണാണ് പോലീസിന്റെ പിടിയിലായത്. സഞ്ജിത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം ഇതോടെ പത്തായിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒളിവില്‍ കഴിഞ്ഞിരുന്ന ഹാറൂണിനായി ഒരുമാസം മുമ്പ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എന്നാൽ എവിടെ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളെ സഞ്ജിത് വധക്കേസില്‍ ഇനി പിടികൂടാനുണ്ട്. ഇതില്‍ മൂന്ന് പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണ്.

പ്രതികളെല്ലാം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പോലീസ് പറയുന്നത്.

2021 നവംബര്‍ 15-നാണ് ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്. പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്തായിരുന്നു സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

Latest News

ദില്ലി ‘മിനി ഹിന്ദുസ്ഥാൻ’, ഐതിഹാസിക വിജയം.ദില്ലിയിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക്ക്.വികസനവും നല്ല ഭരണവും വിജയിച്ചു.വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയെന്ന് മോദി

ദില്ലി: വികസനവും നല്ല ഭരണവും വിജയിച്ചു. ബിജെപിക്ക് ചരിത്ര നേട്ടം സമ്മാനിച്ച തന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും നന്ദി അറിയിക്കുന്നു. ഡൽഹിയുടെ സമ​ഗ്ര വികസനത്തിനും ജനങ്ങളുടെ...

More Articles Like This