ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ നിര്‍ണായക നീക്കവുമായി സിബിഐ. കേസില്‍ പ്രതിചേര്‍ത്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാൻ സിബിഐ തീരുമാനിച്ചു.
കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സിബിഐ മാപ്പുസാക്ഷിയാക്കുന്നത്.
നമ്പി നാരായണ്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ ചാരക്കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നില്‍ വലിയ ഗൂഢാലോനയുണ്ടെന്നാണ് സിബിഐയുടെ കേസ്.
18 ഉദ്യോഗസ്ഥരെയാണ് സിബിഐ ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. അന്നത്തെ ക്രെംബ്രാഞ്ച് എസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണ് സിബിഐ ഇപ്പോൾ മാപ്പുസാക്ഷിയാക്കുന്നത്.
നിലവിൽ സിബി മാത്യൂസ് അടക്കമുള്ളവരാണ് സിബിഐ കേസിലെ പ്രതികള്‍. കഴിഞ്ഞ 10 മാസമായി ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയായിരുന്നു.
ഇതിനിടയില്‍ കൃത്യമായ വഴിത്തിരിവുണ്ടാക്കുന്ന തെളിവുകളിലേക്ക് എത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തിലാണ് ചാരക്കേസ് അന്വേഷിച്ചവരില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ തന്നെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാപ്പുസാക്ഷിയായി കോടതിയിലെത്തിക്കാന്‍ സിബിഐ ശ്രമിക്കുന്നത്.
മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാപ്പുസാക്ഷിയാക്കുന്നതിലൂടെ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് സിബിഐ കരുതുന്നത്.