മലയാളം മിഷൻ അയർലൻഡിലും പ്രവർത്തനം ആരംഭിക്കുന്നു;അയർലൻഡ് ചാപ്റ്ററിന് തുടക്കമായി

Must Read

ഡബ്ലിൻ : എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ മലയാളഭാഷയും സംസ്കാരവും എത്തിക്കുന്നതിന് വേണ്ടി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ അയർലണ്ടിലും പ്രവർത്തനം ആരംഭിക്കുന്നു. പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി അയർലൻഡ് കേന്ദ്രമാക്കി മലയാളം മിഷൻ ചാപ്റ്റർ രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ക്ലാസ് കിൽക്കെന്നിയിൽ തുടങ്ങാൻ ഉള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.നേരത്തെ യു കെ ചാപ്റ്റാറിന് കീഴിലായി ചില ക്‌ളാസുകൾ ഉണ്ടായിരുന്നു എങ്കിലും അതെല്ലാം നിലച്ചു പോയ അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . പൂർവാധികം ഭംഗിയോടെ മലയാളം മിഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അയർലൻഡ് കേന്ദ്രമാക്കി പുതിയ ചാപ്റ്റർ തുടങ്ങിയത്.

ലോകത്ത് വിവിധ രാജ്യങ്ങളിലും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലും മലയാളം മിഷൻ ആരംഭിച്ച ക്ലാസുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്.ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. സ്വന്തം നാട്ടില്‍ നിന്നും മലയാള ഭാഷയില്‍ നിന്നും അകന്ന് വിവിധ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് പ്രവാസിമലയാളികള്‍. അതുകൊണ്ടുതന്നെ വീട്ടിലൊഴികെയുള്ളിടത്തെല്ലാം ഹിന്ദിയോ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ അവര്‍ക്ക് ഉപയോഗിക്കേണ്ടിവരുന്നു. ജന്മനാടിനോടും മാതൃഭാഷയോടുമുള്ള കാല്‍പ്പനികവും ഗൃഹാതുരത്വം നിറഞ്ഞതുമായ അഭിനിവേശമാണ് ഇവരില്‍ മക്കളെ മലയാളം പഠിപ്പിക്കണമെന്ന ആഗ്രഹമുണര്‍ത്തിയത്.

മലയാള ഭാഷാപഠനത്തിനായി നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് നടത്തുന്നത്.

ഉപരിപഠനത്തിനായി യൂണിവേഴ്സിറ്റികളിൽ അപേക്ഷിക്കുമ്പോൾ കൂടുതൽ മുൻഗണന ലഭിക്കുന്നതിനായി ഈ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും. വിവിധ യൂണിവേഴ്സിറ്റികളിൽ കൂടുതലായി കൂടുതലായി അറിയാവുന്ന ഓരോ ഭാഷയ്ക്കും കൂടുതൽ പോയിന്റ് ലഭ്യമാക്കുന്ന സ്ഥിതി നിലവിലുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടി പഠിപ്പിക്കാൻ തയ്യാറായ അധ്യാപകർക്ക് വേണ്ടിയുള്ള പരിശീലനവും മലയാളം മിഷൻ നൽകും.

മലയാളം മിഷൻ അയർലൻഡ് ചാപ്റ്ററിലേക്ക്

ചെയർമാനായി ഷിനിത്ത് എ കെയും (കിൽക്കെനി)

സെക്രട്ടറിയായി അഭിലാഷ് തോമസിനെയും ( വാട്ടർഫോർഡ് )

പ്രസിഡന്റായി മനോജ്‌ ഡി മനത്തിനെയും ( ഡബ്ലിൻ നോർത്ത് )

വൈസ് പ്രസിഡന്റായി ബിജി ഗോപാലകൃഷ്‌ണനെയും ( ലെറ്റർക്കെനി )

ജോയിന്റ് സെക്രട്ടറിയായി അനൂപ് ജോണിനെയും ( വാട്ടർഫോർഡ് )

കൺവീനറായി -ജോൺ ചാക്കോയെയും ( ഡബ്ലിൻ നോർത്ത് )

കോ ഓർഡിനേറ്റർമാരായി -കെ എസ് നവീനെയും ( വാട്ടർഫോർഡ്) , ജിഷ്ണു ഹരികുമാറിനെയും ( ഡബ്ലിൻ നോർത്ത് ) , അനിൽ ജോസഫിനെയും ( കിൽക്കെനി),ഷിജിമോൻ കച്ചേരിയിലിനെയും ( ഡബ്ലിൻ സൗത്ത് ), രാജു ജോർനിനെയും (കോർക്ക്), രതീഷ് സുരേഷിനെയും (ദ്രോഹഡ ), വിനീഷിനെയും ( ഡബ്ലിൻ സൗത്ത് ) രക്ഷാധികാരികളായി -വർഗീസ് ജോയിയെയും (ഡബ്ലിൻ നോർത്ത് ) തിരഞ്ഞെടുത്തു.

 

Latest News

ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതു കൊടും ക്രിമിനൽ!!. ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ, അടിയന്തര ശസ്ത്രക്രിയക്കായി ധനസമാഹരണം.പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു....

More Articles Like This