ദോഹ: ഫുട്‌ബോള്‍ കളിക്കിടെ മലയാളി യുവാവ് ദോഹയില്‍ മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ ഇരുകുളം വലിയാക്ക തൊടി അഹമ്മദ് മുസല്യാരുടെയും ആഇശയുടെയും മകന്‍ നൗഫല്‍ ഹുദവി (35) ആണ് മരിച്ചത്. ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരന്‍ ആയിരുന്നു. രണ്ട് മാസം മുന്‍പാണ് ഖത്തറില്‍ എത്തിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് അക്കാദമി, പറപ്പൂര്‍ സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുറഷാദ്, മരവട്ടം ഗ്രേസ് വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.എസ്‌കെഎസ്എസ്എഫ് ഇരുകുളം യൂണിറ്റ് പ്രസിഡന്റ്, കുറ്റൂര്‍ ക്ലസ്റ്റര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.