ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; അപകടനില തരണം ചെയ്തു

Must Read

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദ് അപകട നില തരണം ചെയ്തു.ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരുക്കേറ്റതെന്നും ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും ഇസ്രയേലില്‍ ജോലി ചെയ്യുന്ന മലയാളി അരുണ്‍ പറഞ്ഞു. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു ഷീജ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രായമായ സ്ത്രീയെ നോക്കുന്ന ജോലി ചെയ്തിരുന്ന ഷീജയ്ക്ക് ആക്രമണ സമയത്ത് പെട്ടന്ന് ബങ്കറിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ലെന്നും ആക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ ഷീജ കൃത്യമായി കേട്ടിരുന്നില്ലെന്നും അരുണ്‍ പറഞ്ഞു. ടെല്‍ അവീവില്‍ ജോലി ചെയ്യുന്ന അരുണ്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഷീജയോട് നേരിട്ട് സംസാരിച്ചതായും പ്രതികരിച്ചു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതിനോടകം മരണസംഖ്യ ആയിരംകടന്നു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This