അന്തിമോപചാരം അര്‍പ്പിക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും രമേശ് പിഷാരടിയും തിരുനക്കരയില്‍; ജനനായകനെ കാത്ത് ആയിരങ്ങൾ

Must Read

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട് അന്തിമോപചാരം അര്‍പ്പിക്കാന്‍ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേശ് പിഷാരടി എന്നിവര്‍ തിരുനക്കരയില്‍ എത്തിയിട്ടുണ്ട്. താരങ്ങള്‍ പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനക്കൂട്ടത്തിനൊപ്പം കാത്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ദേഹവും വഹിച്ചുള്ള വാഹനം പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് ജനനേതാവിനെ അവസാനമായി കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഇന്നലെ പുറപ്പെട്ട വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടാണ് പുതുപ്പള്ളിയിലേക്ക് എത്തുന്നത്. ്

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനക്കൂട്ടം തിങ്ങിനിറഞ്ഞതോടെ വളരെ പതുക്കെയാണ് വിലാപ യാത്ര കടന്നു പോകുന്നത്. അര്‍ധരാത്രിയും പുലര്‍ച്ചെയും ആയിരങ്ങള്‍ ജനനായകനെ കാണാന്‍ വഴിയരികില്‍ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകള്‍ വൈകി.

 

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This