സ്വന്തം കൈവിരല്‍ വെട്ടി മാറ്റി; സഹോദരനും സഹോദരഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ വെട്ടിമാറ്റുമെന്ന് മധ്യവയസ്‌കന്റെ ഭീഷണി

Must Read

താനെ: സഹോദരനും സഹോദരഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയില്‍ മധ്യവയസ്‌കന്‍ സ്വന്തം കൈവിരല്‍ വെട്ടി മാറ്റി. താനെ സ്വദേശി ധനഞ്ജയ് നാനാവരെയാണ് കൈവിരല്‍ വെട്ടിമാറ്റിയത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഈ വിധമുള്ള പ്രതിഷേധം. വിരല്‍ നരേന്ദ്രമോദിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുന്നതായി വീഡിയോ സന്ദേശത്തില്‍ ഇയാള്‍ പറയുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ ഒന്നിനാണ് സഹോദരന്‍ നന്ദകുമാറും ഭാര്യ ഉജ്വലയും കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. മരണത്തിലേക്ക് നയിച്ചവരെക്കുറിച്ച് വീഡിയോ സന്ദേശവും ഒരു കത്തും ഇവര്‍ തയ്യാറാക്കി വച്ചിരുന്നു. പൊലീസ് കേസെടുത്തെങ്കിലും ഇന്നേ ദിവസം വരെയും ഒരു തുടര്‍ നടപടിയും ഉണ്ടായില്ലെന്നാണ് ധനഞ്ജയ് ആരോപിക്കുന്നത്.

ബിജെപി എംഎല്‍എ പപ്പുകലാനിയുടെ പിഎ ആയിരുന്നു ആത്മഹത്യ ചെയ്ത നന്ദകുമാര്‍. മുന്‍പ് ശിവസേന എംഎല്‍എയുടെ ഓഫീസിലും ഉണ്ടായിരുന്നു. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ വെട്ടിമാറ്റുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. കൈവിരല്‍ വെട്ടിമാറ്റിയതിന് പിന്നാലെ നാല് പേരെ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. അന്വേഷണം നടന്നു വരികയാണെന്നാണ് പൊലീസ് പറയുന്നത്.

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This