മദ്യപിച്ച് കോടാലിയുമായി സ്‌കൂളില്‍ കയറി; ഭയന്ന് വിറച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും; വീഡിയോ വൈറല്‍

Must Read

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അമിതമായി മദ്യപിച്ചെത്തിയ ഒരാള്‍ പരാക്രമണം നടത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോടാലിയുമായി സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ ഇയാളെ കണ്ട് വിദ്യാര്‍ത്ഥികള്‍ നിലവിളിക്കുന്ന ശബ്ദം വീഡിയോയില്‍ വ്യക്തമാണ്. എന്നാണ് സംഭവം നടന്നത് എന്നതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളൊന്നും വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിട്ടില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലേക്ക് കോടാലിയുമായി കടന്നുവരുന്ന മദ്യപാനിയായ മനുഷ്യന്‍ മൈതാനത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാപ്പ് കോടാലി ഉപയോഗിച്ച് വെട്ടി പൊളിക്കുന്നു. ഇതുകൊണ്ട് അയാള്‍ക്ക് അരികിലേക്ക് ഒരു സ്‌കൂള്‍ ജീവനക്കാരന്‍ നടന്ന് ചെല്ലുന്നു. അപ്പോള്‍ കോടാലി ഉയര്‍ത്തിക്കൊണ്ട് സ്‌കൂള്‍ ജീവനക്കാരന് നേരെ ഇയാള്‍ ഭീഷണി മുഴക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് ദൃക്‌സാക്ഷികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഭയന്ന് നിലവിളിക്കുന്നതിന്റെ ശബ്ദവും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This