ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ മകന്റെ സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വസതിയിലാണ് സംഭവം. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ രംഗത്തെത്തി. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടത് മകന്റെ ഉറ്റ സുഹൃത്താണ്. സംഭവ സമയത്ത് മകന്‍ സ്ഥലത്ത് ഇല്ലായിരുന്നു. പൊലീസ് കണ്ടെത്തിയത് മകന്റെ പേരിലുള്ള തോക്കാണ്. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് അറിയിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക