നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നു: താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ

Must Read

 റഷ്യന്‍ ആക്രമണവും യുക്രൈന്‍ പ്രതിരോധവും പത്താം ദിനവും തുടരുന്ന സാഹചര്യത്തില്‍, താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനായി, താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന ബങ്കറുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. പ്രദേശങ്ങളില്‍ കടുത്ത ഷെല്ലാക്രമണം തുടരുന്നത് രക്ഷാ ദൗത്യങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. വിഷയത്തില്‍ യുക്രൈനും, റഷ്യയ്ക്കും അനുഭാവ പൂര്‍ണമായ നിലപാട് വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. എന്നാല്‍, ഇന്ത്യയുടെ ആവശ്യത്തിനോട് ഇതുവരെ ഇരു രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, യുക്രെയ്‌നില്‍ നിന്ന് ഇത് വരെ 17,000 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്രസര്‍ക്കാറിന്റെ രക്ഷാദൗത്യത്തെ സുപ്രീം കോടതി പ്രശംസിച്ചു.സര്‍ക്കാറിനോട് യുക്രെയ്‌നില്‍ കുടുങ്ങിയവരുടെ കുടുംബാംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഹെല്‍പ്പ്‌ലൈന്‍ തുടങ്ങുന്നത് പരിഗണിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This