സർക്കാരിനെതിരെ ആഞ്ഞടിച്ച് സീറോ മലബാർ സഭയും.വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല : ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

Must Read

കണ്ണൂർ :വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നവരാണ് വിഴിഞ്ഞം സമരത്തിൽ വൈദികന്റെ നാക്കു പിഴയായ പരാമർശത്തെ പർവതീകരിക്കാൻ ശ്രമിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി . വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആർച്ച് ബിഷപ്പ് പാംപ്ലാനി പറഞ്ഞു . അക്രമ സമരം മത്സ്യത്തൊഴിലാളികൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുറമുഖം വേണ്ടന്ന ആവശ്യമില്ല. പുനരധിവാസ പാക്കേജ് നടപ്പിലാക്കും വരെ നിർമ്മാണം നിർത്തിവെക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പ്രശ്‌ന പരിഹാരത്തിനായി ഇടപെടണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികളെ ആരെങ്കിലും മറയാക്കിയോയെന്ന് പരിശോധിക്കേണ്ടത് സർക്കാരാണെന്നും മന്ത്രിമാർ മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയല്ല വേണ്ടതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. എല്ലാ ജനകീയ സമരങ്ങളെയും ദേശ വിരുദ്ധ പ്രവർത്തിയായി ചിത്രീകരിക്കരുതെന്നും വിഴിഞ്ഞത്ത് പരിഹരിച്ച ആവശ്യങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന നടപടികൾ സഭയുടെ ഭാഗത്തുനിന്നുണ്ടാകില്ല. സഭക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല. വൈദികന്റെ വിവാദ പരാമർശം അപക്വമാണെന്നും വൈദികൻ പരാമർശം പിൻവലിച്ചിട്ടുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This