തിരുവനന്തപുരം. പി ടി തോമസിന്റെ മരണത്തിനുശേഷം ഒഴിഞ്ഞു കിടന്ന കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മൂവാറ്റുപുഴ പുഴ എംഎൽഎ ഡോ. മാത്യു കുഴൽനാടനെ പരിഗണിക്കുന്നു.രണ്ടാം പിണറായി സർക്കാരിനെത്തിരെയുള്ള പ്രതിപക്ഷത്തിന്റെ മുന്നണി പോരാളിയായി മാറിയ മാത്യു കുഴൽനാടൻ.
നിയമസഭയിൽ കന്നിയങ്കക്കാരനായണ് സഭയിൽ എത്തുന്നതെങ്കിലും നിയമസഭയുടെ അകത്തും പുറത്തും ഒരുപോലെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു അഭിഭാഷകൻ കുടിയായ ഡോ. മാത്യു കുഴൽനാടൻ കെ എസ് യു വിൽ കൂടിയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് യു ഐ നാഷണൽ കോർഡിനേറ്റർ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈസ് പ്രസിഡൻറ് അഖിലേന്ത്യ ജനറൽ സെക്രട്ടറി, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് കുഴൽനാടൻ.
കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സിറ്റിംഗ് എംഎൽഎ എൽദോ എബ്രഹാമിനെ പരാജയപ്പെടുത്തുകയാണ് മാത്യു നിയമസഭയിൽ എത്തുന്നത്. നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും മകൾക്കതിരെയും ചോദ്യശരങ്ങൾ ഉന്നയിച്ചു ശ്രദ്ധേയനായിരുന്നു, ചാനൽ ചർച്ചകളിലും നിയമസഭയിലെ ചർച്ചകളിലും തന്റെതായ സ്ഥാനം ഉറപ്പിച്ച മാത്യു കുഴൽനാടൻ കോൺഗ്രസിൻറെ യുവ മുഖങ്ങളിൽ ഒന്നാമനാണ് കോൺഗ്രസ് ചിന്തൻ ശിബിറത്തിൽ ഉന്നയിച്ച പ്രധാന ആവശ്യമായ യുവാക്കൾക്ക് നേതൃത്വം സ്ഥാനമെന്ന ആശയത്തിന്റെ ഭാഗമായാണ് മാത്യു കുഴൽനാടനെ കെപിസിസി വർക്കിംഗ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അതീതമായി മികച്ച പിന്തുണയാണ് മാത്യു കുഴൽനാടനുള്ളത്. പി ടി തോമസിന്റെ മരണത്തോടെ ഒഴിഞ്ഞുകിടക്കുന്ന കെപിസിസി വർക്കിംഗ് പ്രസിഡൻറ് സ്ഥാനം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള മാത്യു കുഴൽനാടന് തന്നെ നൽകണം എന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. പ്രൊഫഷണലുകളെ യും യുവാക്കളെയും ഒരുപോലെ ആകർഷിക്കുവാൻ സാധിക്കുന്ന വിദ്യാസമ്പന്ന മുഖമാണ് മാത്യുവിന്റതെന്ന് നേതൃത്വത്തിന്റെ അവലോകനം.