മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ. മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ സ്പീക്കർ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി.

Must Read

തിരുവനന്തപുരം :മാത്യു കുഴൽനാടൻ എംഎൽഎയുടെ അവകാശലംഘന നോട്ടിസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കർ എം.ബി.രാജേഷ്. നടപടി മെന്റർ വിവാദത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അവകാശലംഘന നോട്ടിസിൽ പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴൽനാടനോട് പ്രതികരിച്ചത്.


പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം ധനഭ്യർത്ഥന ചർച്ചയിൽ ഇന്നും ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലെ പോര് തുടരാനാണ് സാധ്യത.ബിജെപി ബന്ധം, സ്വർണ്ണക്കടത്തു,akg സെന്റർ ആക്രമണത്തിൽ പ്രതിയെ പിടിക്കാൻ കഴിയാത്തത് അടക്കം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ആയിരുന്നു.വിദ്യാഭ്യാസ -തൊഴിൽ വകുപ്പുകളുടെ ധനഭ്യർത്ഥന ആണ് ഇന്ന് പരിഗണിക്കുന്നത്.

 

Latest News

മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്നു..ലോകത്ത് ക്രിസ്ത്യാനികൾ ന്യൂനപക്ഷമാകുന്നു.ക്രിസ്ത്യാനികൾ ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായി. മതമില്ലാത്തവരും കൂടിയെന്ന് സെൻസസ് റിപ്പോർട്ട്

ലണ്ടൻ : ലോകത്ത് കൃസ്ത്യാനികൾ ന്യുനപക്ഷമാകുന്നു.2050 ആകുമ്പോഴേക്കും ലോകത്ത് ക്രിസ്ത്യാനികളെ പിന്തള്ളി മുസ്ലിം ഒന്നാമതാകുമെന്ന് പുതിയ റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്ത്യാനികൾ ന്യൂനപക്ഷമായെന്ന് സെൻസസ് റിപ്പോർട്ട്....

More Articles Like This