കൊച്ചി: മീഡിയ വണ്ണിന് ഹൈ കോടതിയിലും തിരിച്ചടി. കേന്ദ്ര സർക്കാറിന്റെ സംപ്രേക്ഷണ വിലക്കിനെതിരായി മീഡിയ വണ്‍ നല്‍കിയ ഹർജി ഹൈക്കൊടതി തള്ളി. സംപ്രേക്ഷ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മീഡിയ വണ്‍ ചാനല്‍ അധികൃതർ നല്‍കിയ ഹർജിയാണ് ഹൈ കോടതി തള്ളിയത്.
ചാനലിന്റെ ഹർജി പരിഗണിച്ച കോടതി നേരത്തെ വിലക്കിന് സ്റ്റേ അനുവദിച്ചിരുന്നു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കേന്ദ്രം തയ്യാറാവാതിരുന്നത്.
കേസുമായി ബന്ധപ്പെട്ട് വിവിധ ഫയലുകള്‍ താന്‍ പരിശോധിച്ചതായി മീഡിയ വണ്‍ ഹർജി പരിഗണിച്ച ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഫയലുകളില്‍ നിന്നും കാണാന്‍ സാധിച്ചു. അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്ലിയറൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.