വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് ഇനി മുതല്‍ ഇന്ത്യയില്‍ പരിശീലനം നടത്താം

Must Read

യുക്രൈനില്‍നിന്നു മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍. ഇതിനായി ഇവര്‍ വിദേശത്ത് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ എഴുതേണ്ട ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്‌എംജിഇ) പാസാവണമെന്ന് കമ്മിഷന്‍ അറിയിച്ചു.

യുദ്ധവും കോവിഡും പോലെയുള്ള കാരണങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനാവാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കായാണ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത്. ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതു ന്യായമായ ആവശ്യമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കും മുമ്പ് വിദ്യാര്‍ത്ഥികള്‍ എഫ്‌എംജിസി പാസാവണം. അതിനു ശേഷം ഇവരുടെ അപക്ഷേ അതതു സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ പരിഗണിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. യുക്രൈനില്‍നിന്നു തിരിച്ചുവരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്‍കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Latest News

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ! വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ !

കോഴിക്കോട്: സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, ജില്ലകളിൽ...

More Articles Like This