കെ.എസ്.ആര്‍.ടി.സി- സിഫ്റ്റിന്റെ ആദ്യ എ.സി വോള്‍വോ തലസ്ഥാനത്തെത്തി

Must Read

 ദീര്‍ഘ ദൂര സര്‍വീസുകള്‍ ‍നടത്തുന്നതിന് വേണ്ടി കെ.എസ്.ആര്‍.ടി.സി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോള്‍വോ ബസുകളില്‍ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എസി സ്ലീപ്പര്‍  ബസാണ് ഇന്ന് ആനയറയിലെ കെ.എസ്.ആര്‍.ടി.സി- സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോ​ഗിച്ച്‌ വാങ്ങുന്ന വിവിധ ശ്രേണിയില്‍പ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണിത്.

 

ബാ​ഗ്ലൂര്‍ ആസ്ഥാനമായുള്ള വി.ഇ കോമേഴ്സ്യല്‍ വെഹിക്കില്‍ പ്രൈവറ്റ് ലിമിറ്റഡ്   (വോള്‍വോ) എന്ന വാഹന നിര്‍മ്മാതാവ് ബി.എസ്6 ശ്രേണിയില്‍ ഉള്ള ഷാസിയില്‍ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്ലീപ്പര്‍ ബസാണ് എത്തിയത്.14.95 മീറ്റര്‍ നീളത്തോട് കൂടിയ ബസില്‍ 11 ലിറ്റര്‍ എഞ്ചിന്‍ , 430 എച്ച്‌.പി പവര്‍ നല്‍കുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ​ഗിയര്‍ സംവിധാനമാണ് ഈ ബസുകളില്‍ ഉള്ളത്. സുരക്ഷയെ മുന്‍ നിര്‍ത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാര്‍ഡറും എ.ബി.എസ്, ആന്‍ഡ് ഇ.ബി.ഡി , ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നല്‍കിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയര്‍ ബെല്ലോയോട് കൂടിയ സസ്പെന്‍ഷന്‍ സിസ്റ്റവും ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളില്‍ ഉള്ളത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടെന്റര്‍ നടപടികളിലൂടെ ബസ് ഒന്നിന് ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് ഈ ബസുകള്‍ വാങ്ങുന്നത്. 40 യാത്രക്കാര്‍ക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്ന ബെര്‍ത്തുകളാണ് ഈ ബസുകളില്‍ ഉള്ളത്. ദീര്‍‌‍ഘ ദൂര യാത്രക്കാര്‍ക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. ബസുകള്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലോട് കൂടി കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ബസ് ബോഡി കോഡ്  AIS:052 മാനദണ്ഡങ്ങളോട് കൂടിയാണ്  നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി ബസുകളില്‍ ഡ്യൂവല്‍ ക്യാമറ , വെഹിക്കില്‍ ലോക്കേഷന്‍ ട്രാക്കിം​ഗ് ഡിവൈസ്, എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This