പാത്രവും കത്തിയും ചൂടാക്കിയും സിഗരറ്റ് കൊണ്ടും പൊള്ളിച്ചു; വീട്ടില്‍ പൂട്ടിയിട്ടു; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരപീഡനം

Must Read

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ റെസിഡെന്‍ഷ്യല്‍ സൊസൈറ്റിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ഉടമയുടെ വീട്ടില്‍ ക്രൂര പീഡനം. പാത്രവും കത്തിയും ചൂടാക്കിയും സിഗരറ്റ് കൊണ്ടും പൊള്ളിച്ച പെണ്‍കുട്ടിയെ നാല് ദിവസം വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെംഗളൂരു സ്വദേശിനിയായ പെണ്‍കുട്ടി അഥര്‍വ നാഗരി സൊസൈറ്റിയിലെ ഒരു വീട്ടില്‍ മൂന്നു വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടി തന്റെ ജോലിയില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍, വീട്ടുകാര്‍ അവളെ പാത്രമുള്‍പ്പെടെ ചൂടാക്കി പൊള്ളിക്കുമെന്നും കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തുമെന്നും എന്‍ജിഒ പ്രവര്‍ത്തകയായ ശീതള്‍ പാട്ടീല്‍ പറയുന്നു.

കുട്ടിയെ നാലു ദിവസം വീട്ടില്‍ അടച്ചിട്ട് ഉടമയുടെ കുടുംബം ബെഗംളൂരുവിലേക്ക് പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബില്‍ അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. പൂട്ടിയിട്ട വീടിന്റെ ജനല്‍ തുറന്ന് പെണ്‍കുട്ടി കൈ ഉയര്‍ത്തിയും മറ്റും അയല്‍ക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയും അവരെത്തി വാതില്‍ പൊളളിച്ച് കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This