രാഹുൽ മാങ്കൂട്ടത്തിൽ സെക്സ് ക്രിമിനലും സൈക്കോപാത്തും. നിയമസഭയിൽ തുടരുന്നത് അപമാനം: മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Must Read

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലിൽ .മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അറസ്റ്റ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് . രാഹുല്‍ ഒരു ഹാബിച്ചല്‍ ഒഫന്‍ഡര്‍ ആണെന്നടക്കമുള്ള ഗുരുതര പരാമര്‍ശമടക്കം അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എം എല്‍ എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബര്‍ ആക്രമണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വിവരിച്ചിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ പല സ്ത്രീകളെയും ഗർഭിണികൾ ആക്കുന്നതടക്കം ക്രിമിനൽ കുറ്റങ്ങൾ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് ബിന്ദു ചോദിച്ചു. കോൺഗ്രസിൻ്റെ നാണംകെട്ട സമീപനത്തിൽ കേരളത്തിലെ സ്ത്രീകളാകെ പ്രതിഷേധിക്കണമെന്നും ബിന്ദു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

നിന്ദ്യവും നീചവും ഹിംസാത്മകവും ആയ ലൈംഗിക അതിക്രമങ്ങൾക്ക് പല സ്ത്രീകളെയും ഇരയാക്കുകയും ക്രൂരമായ ബലാത്സംഗത്തിലൂടെ ഗർഭവതികൾ ആക്കുകയും തുടർന്ന് നിർബന്ധിച്ച് ഭ്രൂണഹത്യ ചെയ്യിക്കുകയും ഒക്കെ നിത്യാഭ്യാസമാക്കി മാറ്റിയ ഒരുത്തനെ തള്ളിപ്പറയാൻ ഇനിയും ഒരുക്കമല്ലാത്ത കോൺഗ്രസിന്റെ നാണംകെട്ട സമീപനത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളും പ്രതിഷേധിക്കുക!

കേരള രാഷ്ട്രീയത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത വിധത്തത്തിൽ അതിക്രൂരമായ സെക്സ് ക്രൈം ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന സൈക്കോ പാത്ത് സ്വഭാവമുള്ള ഇത്തരമൊരുത്തൻ നിയമസഭയിൽ തുടരുന്നത് കേരളനിയമസഭക്ക് അപമാനം. അതിജീവിതകൾക്ക് ഐക്യദാർഢ്യം

Previous articleരാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് കാനഡയിൽ നിന്നുള്ള ഇ മെയിൽ പരാതിയിൽ. അതിജീവിതയുടെ നഗ്‌ന വീഡിയോ എടുത്ത് സൂക്ഷിച്ചു.സാമ്പത്തിക ചൂഷണത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ.2024 ഏപ്രില്‍ 24 ൽ പത്തനംതിട്ടയിലെ ഹോട്ടലില്‍ വെച്ച് ആദ്യ ബലാത്സംഗം. ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ ഭ്രൂണാവശിഷ്ടം തെളിവായി സൂക്ഷിച്ചു. ശബ്ദരേഖകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഞെട്ടിക്കുന്നത്. കാനഡ കേസിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ.
Next articleതലസ്ഥാനത്ത് ബിജെപിയുടെ മേയറെ കാണുന്നു.നാളെ മുഖ്യമന്ത്രിയെയാണ് കാണുവാൻ പോകുന്നതെന്ന് അമിത്ഷാ !! മിഷന്‍ 40 ന്റെ നീക്കവുമായി നിര്‍ണായക ബിജെപി. എ ക്ലാസ് മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കും.ബിജെപിയുടെ കേരളത്തിലെ വോട്ട്‌ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരുമെന്ന് അമിത്ഷാ.സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം ഉണ്ടാകും.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This