അച്ചു ഉമ്മന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും? പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ

Must Read

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അച്ചു ഉമ്മന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അച്ചു ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വം മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന അനാവശ്യ ചര്‍ച്ചയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കണ്‍വീനര്‍ നേരത്തേ നല്‍കിയതാണെന്നും ചാണ്ടി ഉമ്മന്‍ ഡല്‍ഹിയില്‍ പറഞ്ഞു. അച്ചു ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നേരത്തേ പ്രതികരിച്ചിരുന്നു.

അച്ചു മത്സരിക്കുന്നതില്‍ എല്ലാവര്‍ക്കും പൂര്‍ണ യോജിപ്പെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. അച്ചു മിടുമിടുക്കിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി എടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

സ്ഥാനാര്‍ത്ഥിത്വം ഇപ്പോഴേ പ്രവചിക്കേണ്ട കാര്യമില്ലെന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. അതിന് അതിന്റേതായ സമയമുണ്ടെന്നും വരുന്ന സാഹചര്യം അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This