തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെപിസിസിയില്‍ വോട്ട് ചെയ്യാനെത്തിയ എംകെ രാഘവൻ എംപി പറഞ്ഞത് ശശി തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണയെന്നാണ് . കേരളത്തിലെ വോട്ടുകളില്‍ ഭൂരിപക്ഷവും തരൂരിന് കിട്ടും. അദ്ദേഹം ജയിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയില്‍ മുന്നില്‍ കണ്ടുള്ള തീരുമാനമാണ് എല്ലാവരും എടുക്കേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ പറഞ്ഞു. തരൂര്‍ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാര്‍ഥി ആണെന്നും ഖാര്‍ഗയെ അനുകൂലിക്കുന്ന നിലപാടിന് മാറ്റമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മനസാക്ഷിക്കനുസരിച്ച വോട്ട് ചെയ്യുമെന്നായിരുന്നു പത്മജ വേണു ഗോപാലിന്റെ പ്രതികരണം. എന്നാല്‍ പല വിശേഷണങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും എല്ലാത്തിനുമെതിരെ പ്രതികരിക്കാന്‍ ഇല്ലെന്നും ശശി തരൂര്‍ കെപിസിസിയില്‍ വോട്ടു ചെയ്യാനെത്തിയപ്പോള്‍ പ്രതികരിച്ചു
ഇന്ന് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടിങ് നടക്കുക. കേരളത്തില്‍ തിരുവനന്തപരുത്ത് കെപിസിസിയി ആസ്ഥാനത്ത് മാത്രമാണ് വോട്ടെടുപ്പ് കേന്ദ്രമുള്ളത്.വോട്ടെടുപ്പ് പുരോഗിമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖം ഏറെ വിവാദമായിരുന്നു. ശശി തരൂരിനെ ട്രെയിനി എന്നാണ് വിശേഷിപ്പിച്ചത്.