എം.എം മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ മുന്നിൽ. ശിക്ഷിക്കപ്പെട്ടാണ് സാധ്യത

Must Read

ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി കുടുങ്ങുമോ ? മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പൊമ്പിളെ ഒരുമൈ സമരത്തിനിടെ മണി നടത്തിയ വിവാദ പ്രസംഗമാണ് കോടതി പരിശോധിക്കുന്നത്. പൊമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമരക്കാലത്ത് പൊമ്പിളൈ ഒരുമൈ കാട്ടില്‍ കുടിയും മറ്റു പരിപാടികളുമായിരുന്നുവെന്നായിരുന്നു മണിയുടെ പ്രസ്താവന. ‘ പൊമ്പിളൈ ഒരുമൈ അന്നും കുടീം സകല വൃത്തിക്കേടും നടന്നിട്ടുണ്ടവിടെ, മനസ്സിലായില്ലേ, ആ വനത്തില്‍, അടുത്തുള്ള കാട്ടിലായിരുന്നു പണിയെന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നെന്ന്. എന്നാ സജിയോ? ഇതൊക്കെ ഞങ്ങക്കറിയാം.

ചാനലുകാരും കൂടെ പൊറിയാന്ന് പറഞ്ഞിട്ടുണ്ടിന്നല്ലെ, പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല’ ഇതായിരുന്നു എം.എം മണിയുടെ വിവാദ പരാമര്‍ശം. മണിയുടെ വിവാദ പരാമര്‍ശത്തിന് എതിരെ പൊതുപ്രവർത്തകന്‍ ജോർജ് വട്ടുകുളമാണ് ഹര്‍ജി നൽകിയത്. യുപി സർക്കാരിനെതിരെ ബി ജെ പി എം പി കൗശൽ കിഷോർ നൽകിയ ഹർജിക്കൊപ്പമാണ് എം എം മണിക്കെതിരായ ഹർജിയും പരിഗണിക്കുക.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This