മോഡലുകളുടേത് അപകട മരണമല്ല; മനപൂർവ്വമുള്ള കൊലപാതകമാണെന്ന് ബിജെപി എംപി സുരേഷ് ​ഗോപി

Must Read

ന്യൂഡൽഹി: കൊച്ചിയിൽ മോഡലുകളുടേത് അപകട മരണമല്ല എന്നും മനപൂർവ്വമുള്ള കൊലപാതകമാണെന്നും ബിജെപി എംപി സുരേഷ് ​ഗോപി.മുൻ മിസ് കേരളയും സുഹൃത്തും വാഹനാപകടത്തിൽ മരണപ്പെട്ട സംഭവം സുരേഷ് ​ഗോപി രാജ്യസഭയിൽ ഉന്നയിച്ചു . കൊച്ചിയിൽ നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഡലുകളായ അൻസി കബീറിനെയും അഞ്ജനയെയും ലൈം​ഗികമായി ഉപദ്രവിക്കാൻ ചിലർ ശ്രമിച്ചു.ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മോഡലുകൾ രണ്ടു ചെറുപ്പക്കാരുടെ സഹായം തേടി. എന്നാൽ അവരെ ലഹരിക്ക് അടിമയായ ആൾ പിന്തുടർന്നു. കൊച്ചിയിലെ റോഡിൽവെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ല സുരേഷ് ​ഗോപി രാജ്യസഭയിൽ പറഞ്ഞു. കേരളത്തിൽ ലഹരിമാഫിയയും അധികാരികളും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്ന് സുരേഷ് ​ഗോപി ആരോപിച്ചു.

അതേസമയം മോഡലുകൾ മരിക്കാനിടയായ അപകടം നടന്നതിന് പിന്നാലെ നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കുകൾ നശിപ്പിച്ചതാണ് കേസിൽ നിർണായക തെളിവുകൾ ഇല്ലാതാവാൻ കാരണം. ദൃശ്യങ്ങളടങ്ങിയ ഒരു ഹാർഡ് ഡിസ്ക് ഹാജരാക്കിയെങ്കിലും നിർണായക വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് ഹോട്ടൽ ജീവനക്കാർ കായലിൽ എറിഞ്ഞു.

ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കായലിൽ വ്യാപകമായ പരിശോധന നടത്തിയിരുന്നു. കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഉപേക്ഷിച്ച കായലിൽ തിരച്ചിൽ സംഘടിപ്പിച്ചത്. എന്നാൽ കാര്യമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. അപകടത്തിൽ ദുരൂഹതയില്ലെന്ന ആദ്യ നിലപാടിൽ നിന്നും പിന്നോട്ട് പോയ അന്വേഷണ സംഘം പഴുതടച്ച അന്വേഷണത്തിനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This