ലക്ഷദ്വീപ് എംപിക്ക് ആശ്വാസം, വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ; എംപി സ്ഥാനത്ത് തുടരാം

Must Read

കൊച്ചി : മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപി സ്ഥാനത്ത് തുടരാം. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഫൈസലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചത്. പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.

മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായത്. സുപ്രീം കോടതി സ്റ്റേയോടെ ഫൈസലിന് എംപിയായി തുടരാം.

Latest News

പെരുമ്പാവൂര്‍ ജിഷ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു!!..സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്ന് കോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന...

More Articles Like This