തന്നെ നിര്‍ബന്ധിച്ച് സ്വവര്‍ഗ്ഗ രതിയ്ക്ക് വിധേയയാക്കിയിട്ടുണ്ട്; ദുരനുഭവം വെളിപ്പെടുത്തി നടി മോണാലിസ

Must Read

സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ നടി മോണാലിസ തുറന്ന് പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കകാലത്ത് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നതോടെയാണ് താന്‍ ബിഗ്രേഡ് സിനിമകളില്‍ അഭിനയിച്ചതെന്നാണ് മോണാലിസ പറഞ്ഞു. താന്‍ കാസ്റ്റിംഗ് കൗച്ചിനും ഇരയായിട്ടുണ്ടെന്നാണ് മോണാലിസ പറയുന്നത്. തുടക്കക്കാര്‍ക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുന്നത് പതിവാണെന്നാണ് മോണാലിസ പറയുന്നത്. കൊല്‍ക്കത്തയില്‍ നിന്നും അവസരം തേടി മുംബൈയിലെത്തിയപ്പോള്‍ തനിക്ക് അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവസരത്തിനായി വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകാതെ വന്നപ്പോള്‍ തനിക്ക് സിനിമയില്ലാതെയായെന്നും ഇതോടെയാണ് ബിഗ്രേഡ് സിനിമകളിലും സീ ഗ്രേഡ് സിനിമകളിലും അഭിനയിക്കേണ്ടി വന്നതെന്നുമാണ് മോണാലിസ പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാ ലോകത്ത് നടിമാര്‍ മാത്രമല്ല നടന്മാര്‍ക്കും കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ചൂഷണങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും മോണാലിസ തുറന്നു പറയുന്നുണ്ട്. താനും കാസ്റ്റിംഗ് കൗച്ചിന് വിധേയായിട്ടുണ്ടെന്ന് തുറന്ന് പറയുന്ന മോണാലിസ തന്നെ നിര്‍ബന്ധിച്ച് സ്വവര്‍ഗ്ഗ രതിയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്. തുടക്കത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട താന്‍ പിന്നീട് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. ബിഗ് ബോസ് 10 ലൂടെയാണ് മോണാലിസി താരമായി മാറുന്നത്. പിന്നീട് ഹിറ്റ് പരമ്പരകളുടേയും ഭാഗമായി മാറി. തുടക്കകാലത്ത് ബോളിവുഡില്‍ അവസരം ലഭിക്കാതെ വന്നതോടെ താന്‍ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ചു. സിനിമ നന്നായെങ്കിലും അന്ന് സോഷ്യല്‍ മീഡിയ സജീവമല്ലാതിരുന്നതിനാല്‍ കൂടുതല്‍ റീച്ച് നേടാന്‍ തനിക്ക് ആയില്ല. പിന്നീട് ബോജ്പൂരി സിനിമകളിലെത്തിയതോടെ തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് മോണാലിസ പറയുന്നത്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This