കണ്ടുനിന്നവരുടെ ഉള്ളുലച്ച കാഴ്ച ; ചെടികള്‍ക്കിടയില്‍ യുവതിയുടെ മൃതദേഹം, കണ്ണീരോടെ കുഞ്ഞു മക്കൾ

Must Read

തിരുവനന്തപുരം: നഗരമധ്യത്തില്‍ ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയനിലയില്‍ യുവതിയുടെ മൃതദേഹം. പട്ടാപ്പകലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. അമ്പലംമുക്കിന് സമീപം അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയ്ക്കുള്ളിലാണ് കൊലപാതകം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടില്‍ വിനീത മോള്‍ ആണ് മരിച്ചത്.38 വയസായിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള മൂന്ന് കുത്തുകളേറ്റിട്ടുണ്ട്. അമ്പലംമുക്ക്-കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് എന്ന അലങ്കാരച്ചെടി കടയിലെ ജീവനക്കാരിയാണ് വിനീത. ഞായറാഴ്ച ഉച്ചയോടെ കടയ്ക്കുള്ളില്‍ ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

മാസങ്ങൾക്ക് മുന്‍പാണ് വിനീത ഈ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്. ഉച്ചയ്ക്ക് സ്ഥാപനത്തില്‍ ചിലര്‍ ചെടി വാങ്ങാനെത്തിയിരുന്നു.

എന്നാല്‍ കടയില്‍ ആരെയും കണ്ടില്ല. ഇതോടെ സ്ഥാപന ഉടമ തോമസ് മാമനെ വിളിച്ചു ചോദിച്ചു. ഇദ്ദേഹം പല തവണ ഫോണ്‍ വിളിച്ചിട്ടും വിനീത എടുക്കാതായതോടെ ഉടമ നേരിട്ട് സ്ഥലത്തെത്തി. എന്നാല്‍ വിനീതയെ കണ്ടെത്താനായില്ല.

തുടര്‍ന്ന് രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറകുവശത്ത് ചെടികള്‍ക്കിടയില്‍ വലകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഇവര്‍ ഉടന്‍തന്നെ പോലീസിൽ വിവരമറിയിച്ചു.

വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മകളുടെ കഴുത്തില്‍ നാല് പവന്റെ താലിമാല ഉണ്ടായിരുന്നതായി സംഭവ സ്ഥലത്തെത്തിയ അമ്മ രാഗിണി പോലീസിനോട് പറഞ്ഞു. മൃതദേഹത്തില്‍ ഈ മാല ഉണ്ടായിരുന്നില്ല.

അതേസമയം ചിട്ടി പിടിച്ച ഇരുപത്തിയയ്യായിരം രൂപ വിനീതയുടെ ബാഗില്‍ തന്നെയുണ്ടായിരുന്നു. സംഭവസ്ഥലത്ത്നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പുല്ല് ചെത്തുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം.

തൊട്ടപ്പുറം മരിച്ചുകിടക്കുന്ന മകളെയോര്‍ത്തുള്ള അമ്മയുടെ നിലവിളി ആളുകളെ കൂടുതൽ സങ്കടത്തിലാഴ്ത്തി. വിനീതയുടെ 14-ഉം 11-ഉം വയസ്സുള്ള മക്കള്‍ അക്ഷയ് കുമാറും അനന്യയും ഇവിടെ എത്തിയിരുന്നു. മൃതദേഹം കിടക്കുന്നിടത്തേക്ക് പോലീസ് കയറ്റി വിട്ടില്ലെങ്കിലും കുട്ടികള്‍ ആ കടയ്ക്കുനേരെ നോക്കി ഏങ്ങിക്കരയുന്നുണ്ടായിരുന്നു. കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു ആ കാഴ്ച.

സംഭവം നടന്ന സ്ഥാപനത്തില്‍ സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നില്ല. പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ പേരൂര്‍ക്കട പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവസ്ഥലത്തെത്തിയ പോലീസ് നായ കെട്ടിടത്തിന്റെ വലതുവശത്തെ ഒഴിഞ്ഞുകിടന്ന പറമ്പിലേക്കു മതില്‍ ചാടിയെത്തി. എന്നാല്‍ ദൂരേക്കൊന്നും പോകാതെ മതിലിനു സമീപം തന്നെ കുറെ നേരം നിന്നു.

വിനിത മരിച്ചുകിടന്ന സ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ആകെ രണ്ട് കുത്തും ഒരു വെട്ടുമേറ്റാണ് വിനിത മരിച്ചത്. വിനിതയുടെ ഫോണ്‍രേഖകളും പോലീസ് പരിശോധിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Latest News

ജലീലിനെ ഇറക്കി അവരില് തടയിടാൻ സിപിഎം ? ”മിസ്റ്റർ പി വി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയെങ്കില്‍ അങ്ങോട്ടും മാന്യത.അന്‍വറിനെതിരെ കെടി ജലീല്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട് .പിവി അന്‍വറിന് മറുപടിയുമായി ഡോ...

More Articles Like This