ജോൺസൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലിയുമായി വേൾഡ് മലയാളീ കൌൺസിൽ പെൻസിൽവേനിയ പ്രൊവിൻസ്

Must Read

മലയാളികളുടെ മനസ്സിൽ മെലഡിയുടെ മാന്ത്രിക സംഗീതം കൊണ്ട് അമരത്വം നേടിയ സിനിമാസംഗീതലോകത്തെ അതുല്യ പ്രതിഭ ജോൺസൺ മാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തികൊണ്ട് വേൾഡ് മലയാളീകൌൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് ഒരുക്കിയ സംഗീത സായാഹ്നം സംഗീതപ്രേമികളുടെഅഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിലാഡൽഫിയ സീറോ മലബാർ ചർച്ച്ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട ‘ട്രിബ്യുട്ട് റ്റു ജോൺസൺമാസ്റ്റർ’ എന്ന സംഗീത പരിപാടിയിൽ ശബരീനാഥ്നായർ, അഞ്ജലി ജയറാം, സാബു പാമ്പാടി, റിനെ ജോസഫ്, രഞ്ജിത്ത് പിള്ള, രേണു അലക്സ്, പ്രവീൺ രാജ്, ആനി എബ്രഹാം, സിർലി ജീവൻ, ഗൗരി നായർ തുടങ്ങിയ ഗായകർ പങ്കെടുത്തു.

പതിവിൽ നിന്നുംവ്യത്യസ്ഥമായി അടിപൊളിഗാനങ്ങൾ ഒഴിവാക്കി മെലഡികൾ മാത്രം ഗായകർ ആലപിച്ചപ്പോൾ ആസ്വാദകസദസ്മറ്റൊരുതലത്തിലേക്കുയർന്നു. ജോൺസൺ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനത്തിനൊപ്പം ഡോ. ആനി എബ്രഹാംഅവതരിപ്പിച്ച നൃത്തശില്പവും ശ്രദ്ധേയമായി.

പ്രശസ്ത നൃത്താധ്യാപിക നിമ്മി ദാസ് ചടങ്ങിൽ എം. സി. ആയിപ്രവർത്തിച്ച്‌ ആലപിക്കപ്പെട്ട ഓരോ ഗാനത്തിനും മികച്ച ഉപക്രമം നൽകി.

നിലവിലെ പാൻഡെമിക് സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട സദസിനുമാത്രമായി പങ്കാളിത്തം തുടക്കത്തിൽപരിമിതപ്പെടുത്തിയെങ്കിലും സംഗീതപ്രേമികളുടെ അഭ്യർത്ഥന മാനിച്ചു കൂടുതൽ ആസ്വാദകരെഉൾക്കൊള്ളിക്കുവാൻ സംഘാടകർ നിർബന്ധിതരായി.

ആലപിച്ച ഓരോ ഗാനവും തിങ്ങിനിറഞ്ഞ സദസ് നിറഞ്ഞകയ്യടികളോടെ വരവേറ്റത് മലയാളി മനസുകളിൽ ജോൺസൺ മാസ്റ്റർ പതിപ്പിച്ച വ്യക്തിമുദ്രയുടെ അടയാളമായി.

മിമി മൊയ്നിഹാൻ റിയൽറ്റർ , ജോണി ഓട്ടോ ബോഡി പ്രൊപ്രൈറ്റർ ജോൺ തോമസ് എന്നിവർ പരിപാടിയുടെ മുഖ്യസ്പോൺസർ സ് ആയിരുന്നു. ഡോക്ടർ ബിനു ഷാജിമോൻ കോവിഡ് വാക്സിനേഷൻ കാർഡ് ചെക്ക് ചെയ്തു കാണികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്തിെന മുഖ്യ ചുമതല വഹിച്ചു. സംഗീതസായാഹ്നത്തിന് സന്തോഷ് ഏബ്രഹാം – ചെയർമാൻ, സിനു നായർ – പ്രസിഡണ്ട്, സിജു ജോൺ – ജനറൽ സെക്രട്ടറി, ജോസഫ് കുര്യാക്കോസ് – ജോ. ട്രെഷറർ, സൂരജ് ദിനമണി – കൾച്ചറൽ ഫോറം എന്നിവർനേതൃത്വം നൽകി.

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This