എന്റെ ഹൃദയം തകർന്നിരിക്കുന്നു പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദന. കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതികരിച്ച് വിജയ്. അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെയും കോണ്‍ഗ്രസും

Must Read

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പ്രതികരണവുമായി ടിവികെ നേതാവ് വിജയ് രംഗത്ത്. തന്‍റെ ഹൃദയം തകര്‍ന്നു എന്നാണ് വികാരഭരിതനായി വിജയ് കുറിച്ചത്. കരൂര്‍ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 38 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ ഹൃദയം തകര്‍ന്നുപോയി. വാക്കുകളില്‍ വിവരിക്കാനാവാത്ത വേദനയും ദുഃഖവുമാണ് എനിക്ക് അനുഭവപ്പെടുന്നത്. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട എന്റെ പ്രിയ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു- വിജയ് എക്‌സില്‍ കുറിച്ചു.

സംഭവസ്ഥലത്ത് നിന്ന് തിറുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് പോയ വിജയ്, ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈകിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദുരന്തത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ വിജയ് നഗരം വിട്ടതും വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

ഈ സംഭവത്തില്‍ ഡി.എം.കെ.യും വിജയിയെ വിമര്‍ശിച്ചിരുന്നു. റാലി സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഡി.എം.കെ. വക്താവ് ശരവണന്‍ അണ്ണാദുരൈ ആരോപിച്ചു. തിരക്ക് കൂട്ടാനായി വിജയ് പരിപാടി വൈകിച്ചെന്നും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളുകളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയ ശേഷമാണ് വിജയ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരൂരിലെ തിങ്ങിനിറഞ്ഞ റാലിയില്‍ നിയന്ത്രണം വിട്ട ജനക്കൂട്ടം കുഴഞ്ഞുവീഴുകയും ഇത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ്അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ജഡ്ജി അരുണ ജഗദീഷന്‍ അധ്യക്ഷനായുള്ള കമ്മിഷന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നാളെ പുലര്‍ച്ചെയോടെ സ്റ്റാലിന്‍ ദുരന്തമുണ്ടായ കരൂരിലെത്തും.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This