നേതൃത്വവുമായി ഇടഞ്ഞ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്ന് ആവശ്യം.രാജി സ്വീകരിക്കാതെ കെപിസിസി നേതൃത്വം.

Must Read

കെപിസിസി നേതൃത്വവുമായി ഇടഞ്ഞു;തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. ശക്തനുമായി ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . കെപിസിസി നേതൃത്വം ശക്തന്റെ രാജി സ്വീകരിച്ചിട്ടില്ല.താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ നേരത്തെ സമീപിച്ചിരുന്നു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏൽപിച്ച ചുമതലയിൽ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ ശക്തൻ ബന്ധപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശക്തൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യപ്പെടുന്നുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റേത് ജില്ലയിലാകെ പൂർണ ശ്രദ്ധ വേണ്ട ചുമതലയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ആ നിലയ്ക്ക് തന്നെക്കാൾ സജീവമായി ഇടപെടാൻ കഴിയുന്ന ഒരാൾ വരണം എന്ന അഭിപ്രായമാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This