ന്യൂഡല്‍ഹി: പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മുന്‍ പ്രസിഡണ്ടുമാരായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കം 39 പേരാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച തിരുവനന്തപുരം എംപി ശശി തരൂരും രാജസ്ഥാനില്‍ വിമതസ്വരം ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റും സമിതിയില്‍ ഇടംപിടിച്ചു. 2022 ഒക്ടോബറില്‍ അധ്യക്ഷനായി ചുമതലയേറ്റ് മാസങ്ങള്‍ക്ക് ശേഷമാണ് ഖാര്‍ഗെ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിക്കുന്നത്.
കേരളത്തില്‍നിന്ന് എകെ ആന്റണിയും സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിലുണ്ട്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, സംഘടനാ തെരഞ്ഞെടുപ്പില്‍ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട മനീഷ് തിവാരി എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു.