ദിലീപ് ചെയ്തത് ആ പെണ്ണിന് വേണ്ടി. കാവ്യ മാധവൻ കുടുങ്ങി.കാവ്യയെ ഉദ്ദേശിച്ച് പുറകിലേക്ക് കൈനീട്ടി വിളിച്ചുവെന്ന് ബാലചന്ദ്രകുമാർ.പൾസർ സുനിക്ക് പിന്നാലെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ

Must Read

കൊച്ചി: ദിലീപ് നടിയെ ആക്രമത്തിച്ചത് നടൻ ദിലീപിന്റെ രണ്ടാമത്തെ ഭാര്യ കാവ്യ മാധവൻ വേണ്ടിയെന്ന് സൂചന കാവ്യയെ ഉദ്ദേശിച്ച് പുറകിലേക്ക് കൈനീട്ടി വിളിച്ചുവെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തി ഗുഡാലോചന കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമാണുള്ളത് .പക്ഷെ ഗുഡാലോചന കേസ് ഇല്ലാതായിട്ടില്ല .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ ഇപ്പോഴും ആ കേസ് സജീവമാണ് .കൂടുതൽ തെളിവ് എടുക്കുമ്പോൾ കാവ്യ കുടുങ്ങും എന്നാണു ഇപ്പോഴത്തെ അന്വോഷണത്തിൽ നിന്നും മനസിലാവുന്നത് .ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിയായെങ്കിൽ ദിലീപിന് പകരം കാവ്യയും പ്രതിപട്ടികയിൽ വരും .കാവ്യ ഒരു പക്ഷെ ജയിലിൽ ആവുകയും ചെയ്യും.പൾസർ സുനിക്ക് പിന്നാലെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കാവ്യയെ കുടുക്കുമെന്നാണ് സൂചനകൾ മുൻപ് പൾസർ സുനി കാവ്യയെ ഉദ്ദേശിച്ച് വെളിപ്പെടുത്തൽ സൂചനകൾ നൽകിയിരുന്നു .

ദിലീപ് നൽകിയത് പോലെ തന്നെ ദൈർഘ്യമുള്ള ഓഡിയോകൾ താൻ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു . ഇക്കാര്യം മാധ്യമങ്ങളിൽ മുഴുവനായും പുറത്തുവിടാൻ സാധിക്കാത്തത് കേസ് കോടതിയിലായതിനാലാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ നിർമ്മാതാവ് സജി നന്ദ്യാട്ടിന്റെ ആരോപണങ്ങൾക്ക് മറുപടിയായിട്ടാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ബാലചന്ദ്രകുമാർ പുറത്തുവിടുന്ന ഓഡിയോകൾക്ക് ദൈർഘ്യമില്ലെന്നും ശബ്ദ ശകലങ്ങൾ മാത്രം പുറത്തുവിട്ട് തെറ്റിധാരണ സൃഷ്ടിക്കുകയാണെന്നുമായി സജി നന്ദ്യാട്ടിന്റെ ആരോപണം. ദിലീപ് പറഞ്ഞ ‘മുഴുവൻ സംഭാഷണങ്ങളിൽ’ ചിലത് കൂടി ബാലചന്ദ്രകുമാർ ചർച്ചയിൽ വിശദീകരിച്ചു.

ദൈർഘ്യമുള്ള ആവശ്യത്തിൽ അധികം ഓഡിയോ ക്ലിപ്പ് പോലീസിന്റെ കൈയിൽ നൽകിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. താൻ എന്തൊക്കെ ഉപകരണങ്ങൾ വെച്ചാണ് ഇതൊക്കെ റെക്കോഡ് ചെയ്തതെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളൊന്നും സജി നന്ദ്യാട്ടിനെ ബോധ്യപ്പെടുത്തേണ്ടതില്ല.

കാവ്യ മാധവനെ ഉദ്ദേശിച്ച് പുറകിലേക്ക് കൈനീട്ടി ദിലീപ് പറഞ്ഞത് , അതായത് ബൈജു ഭായ് എന്ന് വിളിച്ചു. അത് പറഞ്ഞത് കുറച്ച് നിശബ്ദദയ്ക്ക് ശേഷമാണ്. ആ നിശബ്ദദ ഓഡിയോ ക്ലിപ്പിൽ ഉണ്ട്. ആ നിശബ്ദദയ്ക്ക് ശേഷം ദിലീപ് പറഞ്ഞു ഈ കുറ്റം ഞാൻ ചെയ്തതല്ല, മറ്റൊരു പെണ്ണിന് വേണ്ടിയാണ് ചെയ്തതെന്ന്. അവളെ രക്ഷിച്ച് കൊണ്ട് പോയി ഞാൻ ശിക്ഷിക്കപ്പെട്ടു എന്നാണ് പറഞ്ഞത്.

ഈ ഓഡിയോയിൽ എവിടെയാണ് മുറിഞ്ഞ സംഭാഷണങ്ങൾ? അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ദേഹത്തേക്ക് ഒരു ട്രക്കോ ലോറിയോ ഇടിച്ച് കേറിയാൽ ഇനിയൊരു ഒന്നര കോടി കൂടി കാണേണ്ടതുണ്ടല്ലോ സാറേ എന്ന് ഓഡിയോയിൽ പറയുന്നുണ്ട്. ഇതിൽ എവിടെയാണ് വ്യക്തമല്ലാത്ത സംഭാഷണങ്ങൾ ഉള്ളത്? ബാലചന്ദ്രകുമാർ ചോദിച്ചു.

കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാർ പുറത്തുവിട്ട ദിലീപിന്റെ ഓഡിയോയൽ ‘ഗ്രൂപ്പിലിട്ട് തട്ടൽ’ എന്ന് ദിലീപ് പറഞ്ഞത് എന്താണെന്ന തരത്തിലൊരു വിശദീകരണം സജി നന്ദ്യാട്ട് നൽകിയിരുന്നു. ഗ്രൂപ്പിലിട്ട് തട്ടുക എന്നത് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഒരു കാര്യം തട്ടുകയെന്നാണ് ദിലീപ് ഉദ്ദേശിച്ചത് എന്നായിരുന്നു സജിയുടെ വാക്കുകൾ. വാട്സ് ആപ്പിൽ തങ്ങൾ സിനിമാകാർക്ക് നിരവധി ഗ്രൂപ്പുകൾ ഉണ്ടെന്നും സിനിമയുടെ പ്രമോഷനോ മറ്റ് ചർച്ചകളോ നടക്കുമ്പോൾ ആ ചർച്ചകൾ മറ്റേ ഗ്രൂപ്പിലിട്ട് തട്ടിക്കോയെന്ന് പറയാറുണ്ട്. അതാണ് ദിലീപ് ഓഡിയോയിൽ പറഞ്ഞതെന്നായിരുന്നു.

എന്നാൽ സജി നന്ദ്യാട്ട് പറഞ്ഞ വാട്സ് ആപ് ഗ്രൂപ്പുകൾ ഏതൊക്കെ വർഷമാണ് ഉണ്ടാക്കിവെച്ചതെന്ന വിവരം ഞാൻ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ദയവ് ചെയ്ത് ഒരു കാര്യം പറയുമ്പോൾ വ്യക്തത വേണം.

2017 ൽ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ഞാൻ പുറത്തുവിട്ടത്. ഗ്രൂപ്പിലിട്ട് തട്ടുവ എന്നാൽ വെറുതെ വാട്സ് ആപ്പിൽ ഇട്ട് തട്ടുകയെന്നാണ് ഉദ്ദേശിച്ചതെന്ന് ദിലീപ് ഉൾപ്പെടെ പറയില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഹർജി പരിഗണിക്കുമ്പോൾ കോടതി പറഞ്ഞത് ചില തെളിവുകൾ കണ്ടപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നാണ്. ഈ അസ്വസ്ഥത എവിടെ പോയി?


ദിലീപിന് കസ്റ്റഡി വേണ്ടെന്ന് കോടതിക്ക് തോന്നിയിരിക്കാം. മുൻകൂർ ജാമ്യം നൽകിയിട്ടല്ലേയുള്ളൂ അല്ലാതെ കേസ് തള്ളിപ്പോയിട്ടൊന്നുമില്ലല്ലോയെന്നും ബാലചന്ദ്രകുമാർ ചോദിച്ചു. ചിലർ പറയുന്നത് ഇപ്പോൾ ദിലീപ് നിരപരാധിയാണെന്ന മട്ടിലാണ്.

എന്ത് അടിസ്ഥാനത്തിലാണ് ഇവരൊക്കെ ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഈ കേസിന്റെ ഭാഗമായത് കൊണ്ടാണ് പല കാര്യങ്ങളും തനിക്ക് പൂർണമായും വെളിപ്പെടുത്താൻ കഴിയാതിരിക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നേരത്തേ തന്റെ മൊഴിയെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. അത് കഴിഞ്ഞ് രണ്ട് ദിവസം ഞാൻ ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.

ഇതോടെ സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രചരണം എന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു സാക്ഷി പ്രതിയായി എന്നാണ്, ഇത്തരത്തിലൊക്കെയാണ് പ്രചരണം. ചാനലിൽ പലരും വിളിച്ച് പറയുന്ന വിഢ്ഡിത്തരങ്ങൾക്ക് മറുപടി പറയാൻ താൻ നിർബന്ധിതനാകുകയാണെന്നും അതിനാലാണ് ചാനലിൽ വരുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Latest News

വെറും റിബൺ കെട്ടിയ സ്റ്റാൻഡ്; ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്.വേദിയിൽ സ്ഥലമില്ലായിരുന്നു.ഉമാ തോമസ് അനാസ്ഥയുടെ ഇര.

കൊച്ചി: കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. മന്ത്രിയും എഡിജിപിയും അടക്കം വേദിയിൽ ഉണ്ടായിരുന്ന വേളയിലാണ് അപകടം സംഭവിച്ചത്. നടക്കാൻ...

More Articles Like This