ബുദ്ധികേന്ദ്രം എൽസി മാത്രമല്ല. “ഒന്നരലക്ഷം മറ്റു ജീവനക്കാർക്ക് ” ; എംജി കോഴയില്‍ നിർണായക ഫോണ്‍ സംഭാഷണം പുറത്ത്

Must Read

എംജി സർവകലാശാലയിൽ കോഴവാങ്ങി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുവെന്ന് വിജിലൻസ്. കൈക്കൂലി കേസിൽ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺ സംഭാഷണത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം ഇരുവരുടെയും സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. സർവകലാശാലയുടെ അന്വേഷണത്തില്‍ തീരുമാനമെടുക്കാൻ ഇന്നു സിൻഡിക്കേറ്റ് യോഗം ചേരും.

എംബിഎ മാർക്ക് ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസിസ്റ്റന്റ് സി.ജെ.എൽസിയാണ് കഴിഞ്ഞ ദിവസം വിജിലൻസിന്റെ പിടിയിലായത്. കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എൽസി മാത്രമല്ലെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളാണ് വിജിലൻസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

താൻ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റു ജീവനക്കാർക്ക് കൈമാറാനാണെന്ന് എൽസി പരാതിക്കാരിയോട് പറഞ്ഞിരുന്നു. ഈ ഉദ്യോഗസ്ഥരുടെ പേരുകളും രണ്ടു മാസം മുൻപ് നടത്തിയ ഫോൺ സംഭാഷണത്തിലുണ്ട്. സർട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുൾപ്പെടെയുള്ള ക്രമക്കേടുകൾക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നൽകുന്നതായും സൂചനയുണ്ട്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎസ്പി എ.കെ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രമക്കേട് നടന്ന എംബിഎ സെക്ഷനിലെ രേഖകൾ പരിശോധിക്കുന്ന സംഘം മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യും.

ആക്ഷേപങ്ങൾ ഉയർന്നതോടെയാണ് എൽസിയുടെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം. താൽക്കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ച എൽസിക്ക് 2009ൽ പ്യൂണായി സ്ഥിരം നിയമനം ലഭിച്ചു.

ഏഴ്‌ വർഷത്തിനകം അസിസ്റ്റന്റ് തസ്തികയിലേക്ക് ഇവർക്ക് സ്ഥാനക്കയറ്റം ലഭിചിരുന്നു. പ്യൂൺ പ്രൊമോഷൻ വ്യവസ്ഥ തിരുത്തിയാണ് എൽസിയുടെ നിയമനമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിയമനം സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This