കോൺഗ്രസിന് ആശ്വാസമായി പുതിയ സർവേഫലം , രണ്ടിടത്ത് സാധ്യത, രണ്ടിടത്ത് ബിജെപിയുമായി കടുത്ത പോരാട്ടം

Must Read

യുപി ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വെ ഫലം പുറത്തുവന്നു. ഇന്ത്യടിവിയുടെ സർവേയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടുമെന്നും മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ ബിജെപിയുമായി കടുത്ത മല്‍സരം നേരിടേണ്ടി വരുമെന്നും പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന സംസ്ഥാനം ഉത്തര്‍ പ്രദേശ് ആണെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ ഫലവും ഏറെ പ്രധാനമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് ഈ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്.

ഉത്തര്‍ പ്രദേശില്‍ ബിജെപിയും എസ്പിയും തമ്മില്‍ ശക്തമായ മല്‍സരം നടക്കുമെന്നാണ് ഇതുവരെയുള്ള അഭിപ്രായ സര്‍വ്വെകള്‍ സൂചിപ്പിക്കുന്നത്.

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നിവിയങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ബാക്കി സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരണത്തില്‍.

പല സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് മറികടക്കാനുള്ള ശ്രമത്തിനാണ് നേതൃത്വം.

ഇന്ത്യ ടിവി നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയേക്കില്ല. ഗോവയില്‍ കോണ്‍ഗ്രസ്-ഗോവ ഫോര്‍വേഡ് പാര്‍ട്ടി സഖ്യത്തിന് തനിച്ച് ഭരിക്കാനുള്ള സീറ്റുകള്‍ ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വ്വെ വ്യക്തമാക്കുന്നത്. യുപിയിലെ സര്‍വ്വെ ഫലം ഇന്ത്യ ടിവി പുറത്തുവിട്ടിട്ടില്ല.

ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരം നേരിടേണ്ടി വരുമെന്നാണ് സർവേ ഫലം പറയുന്നത്. ഇന്ത്യ ടിവിയും ഗ്രൗണ്ട് സീറോ റിസര്‍ച്ച് ടീമും സംയുക്തമായിട്ടാണ് സര്‍വ്വെ സംഘടിപ്പിച്ചത്. .

Latest News

ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ്,ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസും. കശ്മീരില്‍ തണ്ടൊടിഞ്ഞ് താമര

ഹരിയാനയിൽ പകുതിയോളം വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലിൽ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്....

More Articles Like This