ന്യുഡൽഹി :ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ.സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ പൂര്‍ണ നടപടികള്‍ക്ക് ശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തുമെന്നും നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുന്നതായും മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലാണ് മീഡിയ വണ്‍. നേരത്തെയും മാധ്യമ പ്രവർത്തനത്തിൽ കേന്ദ്രസർക്കാർ കടുത്ത ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
കേബിള്‍ ടെലിവിഷന്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. വടക്ക് കിഴക്കന്‍ ഡൽഹിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രാലയം ഇരു ചാനലുകലുകളുടെയും സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടത്.